തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ ; വോട്ടെടുപ്പ് ഇന്ന്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും. ആദ്യ ഘട്ടത്തിൽ തെക്കൻ കേരളത്തിലെ ഏഴ് ജില്ലകൾ വിധിയെഴുതിയിരുന്നു. ഇതോടെ, സംസ്ഥാനത്തെ 14 ജില്ലകളിലെയും തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയാകും.

രണ്ടാം ഘട്ടത്തിൽ 7 ജില്ലാ പഞ്ചായത്തുകളിലെ 182 ഡിവിഷനുകളിലേക്കും, 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1177 ഡിവിഷനുകളിലേക്കും, 470 ഗ്രാമപഞ്ചായത്തുകളിലെ 9015 വാർഡുകളിലേക്കും, 47 മുനിസിപ്പാലിറ്റികളിലെ 1829 വാർഡുകളിലേക്കും, 3 കോർപ്പറേഷനുകളിലെ 188 വാർഡുകളിലേക്കുമാണ് ജനവിധി നടക്കുന്നത്. ആകെ 1.53 കോടിയിലധികം വോട്ടർമാർ ഈ ഘട്ടത്തിൽ സമ്മതിദാനാവകാശം വിനിയോഗിക്കും. ഇതിൽ 80.90 ലക്ഷം സ്ത്രീ വോട്ടർമാരും 72.46 ലക്ഷം പുരുഷ വോട്ടർമാരും ഉൾപ്പെടുന്നു. 18,274 പോളിങ് സ്റ്റേഷനുകളാണ് ഏഴ് ജില്ലകളിലായി സജ്ജമാക്കിയിരിക്കുന്നത്. വിവിധ രാഷ്ട്രീയ മുന്നണികളുടെയും സ്വതന്ത്ര സ്ഥാനാർത്ഥികളുടെയും ഉൾപ്പെടെ 38,994 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...