Monday, October 7, 2024 9:05 pm

സിംഗപ്പൂരിൽ നിന്ന് ചൈനയിലേക്കുള്ള വിമാനം ആകാശച്ചുഴിയിൽപെട്ടു ; ഏഴു പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഗ്വാങ്‌ഷു: സിംഗപ്പൂരിൽനിന്ന് ചൈനീസ് നഗരമായ ഗ്വാങ്‌ഷുവിലേക്ക് പോയ ‘സ്കൂട്ട്’ കമ്പനിയുടെ ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനം ആകാശച്ചുഴിയിൽപെട്ട് യാത്രക്കാർ അടക്കം ഏഴു പേർക്ക് പരിക്കേറ്റു. ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സ്‌ട്രെയിറ്റ്‌സ് ടൈംസ് റിപ്പോർട്ട് ചെയ്തു. സിംഗപ്പൂരിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെ 5.45 ഓടെ പുറപ്പെട്ട വിമാനം ഗ്വാങ്‌ഷൂവിലേക്ക് അടുക്കുമ്പോൾ കുലുക്കം അനുഭവിച്ചതായും പ്രാദേശിക സമയം രാവിലെ 9.10ന് ശരിയായ രീതിയിലല്ലാതെ ലാൻഡ് ചെയ്തതായും ‘സ്‌കൂട്ട്’ വിമാനാധികൃതർ പറഞ്ഞു. ഗ്വാങ്‌ഷൂവിൽ എത്തിയ ഉടൻതന്നെ നാലു യാത്രക്കാർക്കും മൂന്ന് ക്രൂ അംഗങ്ങൾക്കും വൈദ്യസഹായം നൽകി. ഒരു യാത്രക്കാരനെ കൂടുതൽ നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ‘സ്‌കൂട്ട്’ പറഞ്ഞു. യാത്രക്കാരുടെയും ക്യാബിൻ ക്രൂവി​ന്‍റെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും ആവശ്യമായ എല്ലാ പിന്തുണയും സഹായവും നൽകുമെന്നും അവർ അറിയിച്ചു. വിമാനത്തിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും എണ്ണം പുറത്തുവിട്ടിട്ടില്ല.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

kannattu
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

മെമു സർവീസ് വൈകുന്നേരവും വേണം ; ആന്റോ ആൻറണി എംപി

0
കോട്ടയം : യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോട്ടയം പാതയിൽ കൊല്ലം -എറണാകുളം...

5 ​ദിവസം പ്രായം ; അമ്മത്തൊട്ടിലിലെ 608-ാമത്തെ കുഞ്ഞതിഥിക്ക് ഒലീവയെന്ന് പേരിട്ടു

0
തിരുവനന്തപുരം: ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലിൽ 608 മത്തെ കുഞ്ഞെത്തി. 5 ദിവസം പ്രായമുള്ള...

വൺവെ തെറ്റിച്ച് വന്ന കെഎസ്ആർടിസി ബസ് സ്കൂട്ടറിലും പിക്കപ്പ് വാനിലും ഇടിച്ചു ; സ്കൂട്ടർ...

0
കോഴിക്കോട്: കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റു. താമരശ്ശേരി പുല്ലാഞ്ഞിമേട്ടിലാണ്...

റാന്നിയിൽ വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കാത്തതിൽ പ്രതിഷേധിച്ച് പുഴയിൽ ചാടി പ്ലസ് ടു വിദ്യാർത്ഥിയുടെ...

0
റാന്നി: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കാത്തതിൽ പ്രതിഷേധിച്ച് പുഴയിൽ ചാടി പ്ലസ്...