ആന്ധ്രാപ്രദേശില്‍ വിഷവാതകം ശ്വസിച്ച് ഏഴുപേർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ കാക്കിനഡയിൽ വിഷവാതകം ശ്വസിച്ച് ഏഴുപേർ മരിച്ചു. ഓയിൽ ഫാക്ടറിയിലെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയവരാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. കാക്കിനഡയിലെ ജീരങ്കപ്പേട്ടിലാണ് സംഭവം നടന്നത്. മരിച്ചവർ എവിടത്തുകാരാണ് എന്നതുൾപ്പെടെയുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. തൊഴിലാളികളും സുരക്ഷാസേനയും എത്തിയാണ് ഇവരെ പുറത്തെടുത്തത്.

ഓയിൽ ഫാക്ടറിക്കെതിരെ പോലീസ് കേസെടുത്തു. സുരക്ഷിതമല്ലാത്ത രീതിയിൽ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിച്ചതിനാണ് ഫാക്ടറിക്കെതിരെ കേസെടുത്തത്. ഓയിൽ ഫാക്ടറിയുടെ ഭാ​ഗത്ത് നിന്നും മറ്റ് വിശദീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇത്തരം സന്ദർഭങ്ങളിൽ തൊഴിലാളികൾക്ക് അതീവ സുരക്ഷ നൽകണമെന്ന സർക്കാരിന്‍റെ നിർദ്ദേശമുള്ളപ്പോഴാണ് ഈ ദാരുണ സംഭവം നടക്കുന്നത്. ആദ്യഘട്ടത്തിൽ രണ്ടോ മൂന്നോ പേരാണ് ഓയിൽ ഫാക്ടറിയിലെ മാലിന്യ ടാങ്കിൽ ഇറങ്ങിയത്. ഇവർക്ക് ശാരീരിക പ്രശ്നം ഉണ്ടായപ്പോൾ ഇവരെ പുറത്തെത്തിക്കാൻ വേണ്ടിയാണ് മറ്റ് തൊഴിലാളികളും ഉള്ളിലിറങ്ങിയത്. അങ്ങനെയാണ് എഴ് പേർ അപകടത്തിൽപ്പെട്ട് മരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...