കൊല്ലം : കൊല്ലം ബീച്ച് റോഡിന് സമീപത്തെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകർന്ന് വീണ് ഏഴുപേര്‍ക്ക് പരിക്കേറ്റു. റാഹത്ത് ഹോട്ടലിന്റെ പുതിയ കെട്ടിടത്തിലെ ലിഫ്റ്റാണ് തകർന്നത്. ഹോട്ടല്‍ ഉടമകളിലൊരാളായ കൊട്ടിയം ഉമയനല്ലൂര്‍ പറക്കുളം സ്വദേശി റെജി (37), മുത്തച്ഛന് മിസ്ഹാബുദീന് (87), ബന്ധുക്കളായ ഷൈല (55), റിയാസ്, സപ്ന, റോഷ്നി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം 3.40 ഓടെയായിരുന്നു സംഭവം. കെട്ടടിടത്തിന്റെ പിറകിലുള്ള സര്‍വീസ് ലിഫ്റ്റില്‍ കയറി ഒന്നാം നിലയിലെത്തിയപ്പോൾ ലിഫ്റ്റിന്റെ റോപ് പൊട്ടുകയായിരുന്നു. കെട്ടിടം കാണാനെത്തിയവരാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ അവിടെയുണ്ടായിരുന്ന ജീവനക്കാരും പോലീസും ചേര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലുകള്‍ക്ക് ഗുരുതര പരുക്കേറ്റ മിസ്ഹാബുദീനെയും ഷൈലയെയും പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.