ബിഹാറില്‍ നിന്നും അത്യാധുനിക ഏഴ് പേന പിസ്റ്റളുകള്‍ പിടികൂടി

For full experience, Download our mobile application:
Get it on Google Play

ബിഹാര്‍ : അനധികൃത തോക്ക് നിര്‍മ്മാണത്തിന് കുപ്രസിദ്ധമായ ബീഹാറിലെ മുൻഗറിൽ നിന്നാണ് കഴിഞ്ഞ ദിവസം ഏഴോളം അത്യാധുനിക പേന പിസ്റ്റലുകളുമായി മൂന്ന് തോക്ക് വ്യാപാരികളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 14 വെടിയുണ്ടകളും 1.90 ലക്ഷം രൂപയും കണ്ടെടുത്തു. സ്വര്‍ണ്ണ പേന പിസ്റ്റൾ വേഷം മാറിയ തോക്കാണ്. കാഴ്ചയില്‍ ഇത് പഴയ രീതിയിലുള്ള മഷി പേന പോലെയാണ്. എട്ട് വർഷത്തിനിടെ ഇതാദ്യമായാണ് പേന പിസ്റ്റളുകൾ പിടികൂടുന്നത്. 2015 ഡിസംബർ 17 ന് മുസാഫർപൂരിൽ നിന്നാണ് ആദ്യമായി ഒരു പേന പിസ്റ്റൾ പിടിച്ചെടുത്തതെന്നും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് സുശീൽ എം ഖോപ്‌ഡെ പറയുന്നു.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയില്‍ നടത്തിയ റെയ്ഡില്‍ ബൈക്കില്‍ പോവുകയായിരുന്ന മൂന്ന് പേരെ പരിശോധിച്ചപ്പോഴാണ് പേന തോക്ക് കണ്ടെത്തിയത്. പശ്ചിമ ബംഗാൾ സ്വദേശികളായ അർമാൻ മണ്ഡല്‍, ബിലാൽ മണ്ഡല്‍ എന്നിവരെയും മുന്‍ഗര്‍ സ്വദേശിയായ മുഹമ്മദ് ജംഷീദ് എന്നയാളെയുമാണ് അറസ്റ്റ് ചെയ്തത്. ഒരു പേന പിസ്റ്റളിന് 15,000 രൂപ വച്ച് ജംഷദ് ആണ് അര്‍മാനും ബിലാലിനും പേന തോക്കുകള്‍ വിറ്റതെന്നും പോലീസ് പറഞ്ഞു. റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്.  ജംഷീദ് നേരത്തെയും തോക്ക് കൈവശം വച്ചതിന് അറസ്റ്റിലായിരുന്നതായി പോലീസ് പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...