ഉത്സവത്തിനിടെ ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സ്ത്രീകള്‍ ഉള്‍പ്പെടുള്ളവര്‍ക്ക് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഉത്സവത്തിനിടെ ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സ്ത്രീകള്‍ ഉള്‍പ്പെടുള്ളവര്‍ക്ക് പരിക്കേറ്റു. മൂന്ന് പേര്‍ക്ക് കോമരത്തിന്റെ വാള്‍ ഉപയോഗിച്ച് വെട്ടേറ്റു. കോഴിക്കോട് താമരശ്ശേരി ചാലക്കരയിലാണ് അനിഷ്ടസംഭവങ്ങള്‍ നടന്നത്. കാവിലെ ഉത്സവം സംബന്ധിച്ചുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ചാലക്കര ഇരട്ടക്കുളങ്ങരയില്‍ കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെയാണ് സംഭവം. ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരു വിഭാഗം പുറമെ നിന്നും ആളുകളെ വരുത്തി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സംഘം കോമരത്തിന്റെ വാള്‍ ഉപയോഗിച്ചും ആക്രമണം നടത്തി.

താമരശ്ശേരി ഇരട്ടക്കുളങ്ങര കൃഷ്ണന്‍കുട്ടി (67), മകന്‍ ജിനീഷ് ലാല്‍ (46) എന്നിവര്‍ക്കാണ് വയറിന് പരിക്കേറ്റത്. ഇവരുടെ തന്നെ ബന്ധുവായ ബാലുശ്ശേരി സ്വദേശി വിനോദിന് (49) ആണ് തലയ്ക്ക് പരിക്കേറ്റത്. പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റത്. ബിജില (38), പുഷ്പ (45), കല്യാണി (54) എന്നിവര്‍ക്കാണ് പരിക്കേറ്റത്. എല്ലാവരും ആശുപത്രിയില്‍ ചികിത്സ തേടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അജിത് ഡോവൽ ചൈനയിൽ ; അതിർത്തിത്തർക്കത്തിൽ നിർണായക ചർച്ച ഇന്ന് നടക്കും

0
ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തിത്തർക്കം ചർച്ചചെയ്യുന്നതിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...

മയ്യനാട്ടിൽ കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി മർദ്ദിച്ച സംഭവം : പ്രതി ദിവസങ്ങൾ കഴിഞ്ഞിട്ടും...

0
കൊല്ലം: കൊല്ലം മയ്യനാട് ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.എസ്.ഇ.ബി (KSEB) ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി...

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...