റഫ : വടക്കൻ ഗസ്സയിൽനിന്ന് ആട്ടിയോടിക്കപ്പെട്ട് തെക്കുഭാഗത്ത് റഫ അതിർത്തിയോട് ചേർന്ന് തെരുവിൽ കഴിയുന്നവർ കടുത്ത ഭക്ഷ്യദാരിദ്ര്യം അനുഭവിക്കുകയാണെന്ന് റിപ്പോർട്ട്. ഇതിനിടെ യുദ്ധവിമാനങ്ങൾ ബോംബിടുന്നത് ഇവരുടെ ജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. ഗസ്സയിലെ ആരോഗ്യരംഗം പാടെ തകർന്നതിനാൽ പരിക്കേറ്റവർക്ക് ചികിത്സയും ലഭിക്കുന്നില്ല. പ്രവർത്തിക്കുന്ന ചുരുക്കം ആശുപത്രികൾ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അഭയാർഥി ക്യാമ്പുകളും ആരാധനാലയങ്ങളും ഇസ്രായേൽ സേന ബോംബിട്ട് തകർക്കുകയാണ്.
നുസൈറാത്, അൽ മഗാസി അഭയാർഥി ക്യാമ്പുകളിൽ നടത്തിയ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ശാബൂറ ക്യാമ്പിൽ വീടിന് ബോംബിട്ട് ആറുപേരെ കൊലപ്പെടുത്തി. ഗസ്സ നഗരത്തിലെ അൽ ദറാജിൽ മസ്ജിദിനുനേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. അൽ സൈത്തൂൻ, അൽ ശുജൈയ, അൽ സബ്റ പ്രദേശങ്ങളിലും വീടുകളെ ലക്ഷ്യമിട്ട് കനത്ത ആക്രമണമാണ് നടക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.