പഞ്ചാബിലെ വ്യവസായ മേഖലയെ പ്രതിസന്ധിയിലാക്കി കനത്ത വൈദ്യുതി നിയന്ത്രണം; പവർകട്ട് 14 മണിക്കൂർ വരെ നീളുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷം. വൈദ്യുതി ആവശ്യകത ഉയര്‍ന്നതോടെ കേരളത്തോടൊപ്പം വിവിധ സംസ്ഥാനങ്ങളില്‍ വൈദ്യുതി വിതരണം പ്രതിസന്ധിയിലായിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. പഞ്ചാബ് മുതല്‍ തമിഴ്‌നാട് വരെ പല സംസ്ഥാനങ്ങളിലും വൈദ്യുതി ആവശ്യകത ഉയര്‍ന്നതോടെ പ്രതിസന്ധി ശക്തമായി.പഞ്ചാബില്‍ വ്യവസായ മേഖലയില്‍ 14 മണിക്കൂര്‍ വരെ പവര്‍കട്ട് ഏര്‍പ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ദീര്‍ഘനേരം നീണ്ടു നില്‍ക്കുന്ന പവര്‍കട്ട് വ്യവസായ മേഖലയെ സാരമായി ബാധിക്കുന്നുണ്ട്. വീടുകളില്‍ നാല് മുതല്‍ അഞ്ച് മണിക്കൂര്‍ വരെയാണ് പവര്‍കട്ട്. ഉത്തര്‍പ്രദേശിൽ 2,000 മുതല്‍ 3,000 മെഗാവാട്ട് വരെ വൈദ്യുതി കുറവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നാല് ജില്ലകളില്‍ 10 മണിക്കൂറാണ് പവര്‍ കട്ട്.തമിഴ്‌നാട്ടിലും സാഹചര്യം വ്യത്യസ്തമല്ല. കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം കുറഞ്ഞതോടെ ചില മേഖലകളില്‍ രണ്ട് മണിക്കൂര്‍ വരെ പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടിവന്നു. പ്രതിസന്ധി മറികടക്കാന്‍ 2,000 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങുകയാണെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. വിവിധ വൈദ്യുതി ഉല്‍പ്പാദന കമ്പനികളില്‍ നിന്നും ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നുമാണ് വൈദ്യുതി വാങ്ങുന്നത്. കല്‍ക്കരി ലഭ്യതയിലെ കുറവും വൈദ്യുതി നിലയങ്ങളിലെ തകരാറുകളുമാണ് വെല്ലുവിളികള്‍ക്ക് പിന്നിലെന്നാണ് കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ എതിരാളികൾ വർഗീയ ശക്തികളെ കൂട്ടിയോജിപ്പിച്ച് ഇടതുപക്ഷത്തിനെതിരെ അണിനിരത്തി : കെ.കെ. ശൈലജ

0
കോഴിക്കോട്: ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകാണ്ട് മുന്നോട്ട് പോകാനും പുതിയ കാലത്തിനനുസരിച്ച് കൂടുതല്‍...

സുപ്രീം കോടതിയിൽ ഹർജിയുമായി കേരളം; വൈദ്യുതി കരാർ റദ്ദാക്കൽ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യം

0
കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ സുപ്രീം കോടതിയെ സമീപിച്ച്...

വിസ നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ ആളെ എറണാകുളത്തുനിന്നും അറസ്റ്റ് ചെയ്തു

0
മലയാലപ്പുഴ : കാനഡ ഓസ്ട്രേലിയ യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ജോലി തരപ്പെടുത്തി...

ആസൂത്രണ ബോർഡ് പരീക്ഷകളുടെ പുതുക്കിയ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ച് പി എസ് സി

0
കൊച്ചി: ആസൂത്രണ ബോർഡ് പരീക്ഷകളുടെ പുതുക്കിയ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ച് പി എസ്...