കിടങ്ങന്നൂർ : പ്രദേശത്ത് പന്നിശല്യം രൂക്ഷമാകുന്നത് മൂലം കർഷകർ പ്രതിസന്ധിയില്‍. ഇവിടെ പല ഭാഗത്തും റബർ തോട്ടങ്ങൾ കാടുകയറി കിടക്കുന്നതാണ് പന്നികൾക്ക് താവളം ഒരുക്കുന്നത്. തുറന്നു കിടക്കുന്ന ഷെഡുകളിലും കാലിത്തൊഴുത്തുകളിലും ഇവ തമ്പടിക്കുന്നു. രാത്രിയാകുന്നതോടെ കൂട്ടമായി കൃഷിയിടങ്ങളിലേക്ക് ഇറങ്ങി നാശം വരുത്തുകയാണ് ചെയ്യുന്നത്. ഇവയെ നിയന്ത്രിക്കാൻ അധികാരികൾ നടപടി സ്വീകരിക്കാത്തതിനാല്‍ കര്‍ഷകര്‍ ദുരിതത്തിലാണ്.
കിടങ്ങന്നൂർ ആമക്കോട്ട്, നെടിയകാലായിൽ, കോഴിമല, മൂത്തേരിപടി, പുളിയേരിപടി, കോങ്കുളഞ്ഞി, തെക്കേൽ, കോതമങ്കലം, കാക്കനാട്ട് എന്നീ ഭാഗങ്ങളിലും. മെഴുവേലി മലങ്കാവ് പള്ളി ഭാഗം, എരിഞ്ഞനാകുന്ന്, കാവുംപടി, കാവുങ്കൽ, കൊല്ലന്റേത്തുപടി, കല്ലൂർക്കാട്ട്, പയിനിക്കുന്നതിൽ, പാറപ്പുറം, കക്കുളഞ്ഞി, പന്നിക്കുഴി ഭാഗങ്ങളിലുമാണ് പന്നിശല്യം വർധിച്ചിരിക്കുന്നത്. മരച്ചീനി, വാഴ, തെങ്ങ്, കമുക് തൈകൾ, വിവിധയിനം പച്ചക്കറി കൃഷികൾ എന്നിവയെല്ലാം പന്നിക്കൂട്ടം നശിപ്പിക്കുന്നത് കാരണം കർഷകർ കൃഷി പൂർണമായും ഉപേക്ഷിക്കുന്ന സ്ഥിതിയാണ് ഉള്ളത്.
നെടിയകാലായിൽ എം.ടി.സ്കറിയ, അമ്മിണി ചെറിയാൻ, സന്തോഷ് മുണ്ടകത്തിൽ, ബാബു തോമസ് പീടികയിൽ, പ്രസന്നൻ പാറക്കാട്ടേത്ത്, റെജി നെടിയകാലായിൽ, വർഗീസ് മാമ്മൻ പെനിയേൽ, ഐസക് പ്ലാംകാലായിൽ, പി.സി.വർഗീസ്, പൊന്നമ്മ സ്കറിയ നെടിയകാലായിൽ, എലിസബത്ത് തുണ്ടിയിൽ തുടങ്ങി നിരവധി കര്‍ഷകരുടെ കൃഷികളാണ് പന്നിക്കൂട്ടം നശിപ്പിച്ചത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.