വടശേരിക്കര ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷം ; ബസ് സ്റ്റാൻഡ് നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

വടശേരിക്കര: ടൗണിലെ ഗതാഗതക്കുരുക്ക് ദിനംപ്രതി രൂക്ഷമാകുന്നത് യാത്രക്കാരെയും പ്രദേശവാസികളെയും വലയ്ക്കുന്നു. സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ റോഡിൽത്തന്നെ നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതാണ് പ്രധാനമായും ഗതാഗത തടസ്സത്തിന് കാരണമാകുന്നത്. പ്രധാന റോഡിൽ ബസുകൾ തോന്നിയപോലെ നിർത്തിയിടുമ്പോൾ പിന്നാലെ എത്തുന്ന മറ്റു വാഹനങ്ങൾക്ക് മറികടന്നു പോകാൻ സാധിക്കാത്ത സ്ഥിതിയാണ്. ഇതിനുപുറമേ, ശബരിമല തീർഥാടന കാലം ആരംഭിക്കുന്നതോടെ തീർഥാടകരുടെ വാഹനങ്ങൾകൂടി എത്തുന്നതോടെ ടൗണിലെ ഗതാഗതം പൂർണമായും സ്തംഭിക്കുന്ന അവസ്ഥയിലാകും.

മണിക്കൂറുകളോളമാണ് പലപ്പോഴും വാഹനങ്ങൾ കുരുക്കിൽപ്പെടുന്നത്. അടിയന്തരമായി ബസുകൾ നിർത്തിയിടാൻ സൗകര്യപ്രദമായ ഒരു ബസ് സ്റ്റാൻഡ് നിർമിക്കുക എന്നതു മാത്രമാണ് ഈ പ്രശ്നത്തിനുള്ള ശാശ്വത പരിഹാരം. അധികൃതർ എത്രയും വേഗം ഇടപെട്ട് അനുയോജ്യമായ സ്ഥലം കണ്ടെത്തി ബസ് സ്റ്റാൻഡ് നിർമാണത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

0
കൊച്ചി: പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത കേസിൽ...

ഉപതെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിൻ്റെ നാടകീയ നീക്കം ; ബിജെപിയിൽ നിന്ന് ഭീഷണിയെന്ന് ആരോപിച്ച് സ്ഥാനാർത്ഥികളെ...

0
ഗാന്ധിനഗർ: ഗാന്ധിനഗർ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ ബി.ജെ.പിയിൽ നിന്ന്...

സിബിഎസ്ഇ ത്രിഭാഷാ നയം ; ആറാം ക്ലാസുകാർക്ക് ഇളവ് നൽകണം ; സിബിഎസ്ഇയ്ക്ക് സുപ്രീം...

0
ഡൽഹി: പുത്തൻ വിദ്യഭ്യാസ നയത്തിന്റെ ഭാഗാമായി നടപ്പാക്കുന്ന ത്രിഭാഷ നയത്തിൽ ഇ‍ൗ...

സുപ്രീം കോടതി ജഡ്ജിമാരായി മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ ശുപാർശ ചെയ്ത് കൊളീജിയം

0
ഡൽഹി: സുപ്രീം കോടതിയിലെ ഒഴിവുള്ള ജഡ്ജി തസ്തികകളിലേക്ക് മൂന്ന് ഹൈക്കോടതി ചീഫ്...