തിരുവല്ല-കായംകുളം സംസ്ഥാന പാതയിൽ പുളിക്കീഴ് ഭാഗത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക് ; യാത്രക്കാർ വലയുന്നു

For full experience, Download our mobile application:
Get it on Google Play

പുളിക്കീഴ് : തിരുവല്ല-കായംകുളം സംസ്ഥാന പാതയിൽ പുളിക്കീഴ് ഭാഗത്ത് രൂക്ഷമായ ഗതാഗതക്കുരുക്കിൽ യാത്രക്കാർ വലയുന്നു. ബുധനാഴ്ച രാവിലെ കിലോമീറ്ററുകൾ ദൂരത്തിൽ വാഹനനിര നീണ്ടു. സംസ്ഥാനപാതയിൽ നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ ഉപരിതലം ഇളക്കി ഉറപ്പിച്ചഭാഗമാണിത്. ടാർ പാളി പൊളിച്ചശേഷം വീണ്ടും നിരത്തിയെങ്കിലും മഴയത്ത് പലഭാഗത്തും ചെളി നിറഞ്ഞു. വാഹനങ്ങൾ ചെളിയിൽ പുതഞ്ഞതോടെയാണ് ഗതാഗതക്കുരുക്ക് ഏറിയത്. പുളിക്കീഴ് ജംഗ്ഷന്‍ മുതൽ ട്രാവൻകൂർ ഷുഗേഴ്‌സ് വരെയുള്ള 300 മീറ്ററോളം ഭാഗത്താണ് പ്രശ്‌നം കൂടുതൽ. ഇവിടെ റോഡ് ഉയർത്തിയാണ് നവീകരണം നടത്തുക. ഭാരവാഹനങ്ങൾ താഴുന്നതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം.

ബുധനാഴ്ച രാവിലെ തടി കയറ്റി വന്ന മിനി ലോറിയും പച്ചക്കറിയുമായി വന്ന ലോറിയും മണ്ണിൽ പുതഞ്ഞു. തുടർന്ന് മണ്ണുമാന്തി ഉപയോഗിച്ച് ഏറെ പണിപ്പെട്ടാണ് വാഹനങ്ങൾ നീക്കിയത്. അരമണിക്കൂറോളം ഗതാഗതം പൂർണമായും നിലച്ചു. സ്‌കൂൾ ബസുകളടക്കം കുടുങ്ങിക്കിടന്നു. റോഡിന്റെ രണ്ട് ഭാഗങ്ങളിലുമായി രണ്ട് കിലോമീറ്ററോളം ദൂരത്തിലാണ് വാഹനങ്ങളുടെ നിര രൂപപ്പെട്ടത്. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടുന്ന ഭാഗമാണിവിടം. പൊടിയാടി മുതൽ കായംകുളം റോഡ് നവീകരിക്കുന്ന ജോലികൾ ഘട്ടംഘട്ടമായി നടപ്പാക്കിവരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അത്തം പിറന്നു ; ഇനി പൂവിളിയുടെ പത്ത് നാൾ ; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക്...

0
കൊച്ചി: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. അത്തം...

കോഴിക്കോട് പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം : ഒഴിവായത് വൻദുരന്തം ; ആളപായമില്ല

0
കോഴിക്കോട് : സൗത്ത് ബീച്ചിലെ പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം. അഗ്നിരക്ഷാസേനയുടെയും...

ഷവറിൽ കുളിക്കുന്നതിനിടെ ഷോക്കേറ്റ് 17കാരന് ദാരുണാന്ത്യം

0
ഏതൻസ്: അവധി ആഘോഷിക്കാനായി അമ്മയുടെ നാട്ടിലെത്തി. ഷവറിൽ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 17കാരന്...

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...