Thursday, April 17, 2025 11:00 am

തലവടി തെക്കെ കരയിൽ ജലക്ഷാമം രൂക്ഷം ; ഒടുവിൽ തോട്ടിലെ മാലിന്യങ്ങൾ യുവാക്കൾ നീക്കി

For full experience, Download our mobile application:
Get it on Google Play

എടത്വ: തലവടി തെക്കെ കരയിൽ ശുദ്ധജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ആനപ്രമ്പാൽ തെക്ക് ബാലമുരളി പൗരസമിതിയുടെ നേതൃത്വത്തിൽ തോട്ടിലെ മാലിന്യങ്ങൾ യുവാക്കൾ നീക്കി. സാൽവേഷൻ ആർമി പള്ളി പടി മുതലാണ് തുടക്കമിട്ടിരിക്കുന്നത്. ശുചികരണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി നടന്ന ചടങ്ങ് സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള ഉദ്ഘാടനം ചെയ്തു. ബാലമുരളി പൗരസമിതി പ്രസിഡൻ്റ് സുരേഷ് പി.ദാമോദരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മനോജ് മണക്കളം, ട്രഷറാർ റോഷ്മോൻ ജോയിന്റ്സെക്രട്ടറി ഉണ്ണികൃഷ്ണൻ പി, വൈസ്പ്രസിഡന്റ് മഹേഷ് പാലപറമ്പിൽ, അനിയൻ വർഗ്ഗീസ്, ബാബു വഞ്ചിപുരയ്ക്കൽ, സി.കെ സുരേന്ദ്രൻ, സാം വി.മാത്യൂ എന്നിവർ നേതൃത്വം നല്കി.

തോടുകളിലെയും പാടശേഖരങ്ങളിലെ വാച്ചാലുകളിലെയും വെള്ളവും വറ്റിയതോടെ കിണറുകളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. പ്രാഥമിക ആവശ്യങ്ങൾക്കു ആശ്രയിച്ചിരുന്നത് തോട്ടിലെ വെള്ളം ആണ്. അതും മലിനമായതോടെ പ്രദേശവാസികൾ അനുഭവിക്കുന്നത് ഇരട്ടി ദുരിതമാണ്. ഈ പ്രദേശത്ത് പൊതു ടാപ്പിലൂടെ ശുദ്ധജലമെത്തിയിട്ട് മൂന്ന് പതിറ്റാണ്ടുകൾ കഴിഞ്ഞു. റോഡുകൾ മണ്ണിട്ട് ഉയർത്തിയതോടെ പൊതു ടാപ്പുകൾ എല്ലാം മണ്ണിനടിയിലായി.

തലവടി തെക്കെക്കരയിൽ പുതിയ പൈപ്പ്ലൈൻ സ്ഥാപിച്ച് ജലവിതരണം പുനസ്ഥാപിക്കുന്നതുവരെ സമാന്തര കുടിവെള്ള വിതരണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ 2017 ജൂൺ 6ന് ഉത്തരവ് ഇട്ടിരുന്നു. ഗുണനിലവാരം ഉറപ്പുവരുത്തി ജനങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് ആവശ്യാനുസൃതമായി കുടിവെെള്ള വിതരണം നടത്തണമെന്നുള്ളതാണ് സർക്കാർ ഉത്തരവ്.വർഷം 5 കഴിഞ്ഞിട്ടും ചില ദിവസങ്ങളിൽ മാത്രമാണ് കുടിവെള്ളം വിതരണം ചെയ്തത്.ഈ ഉത്തരവുകൾ എല്ലാം നിലവിലിരിക്കെ പ്രദേശവാസികൾ ശുദ്ധജലത്തിനായി അനുഭവിക്കുന്ന ദുരിതമേറേയാണ്. തലവടി തെക്കേക്കരയുടെ ശുദ്ധ ജലക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രതിഷേധസമര പരിപാടികൾ വിവിധ സന്നദ്ധ സംഘടനകൾ നടത്തിയിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കഠിനംകുളം ആതിര കൊലപാതകേസി​ൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു

0
ക​ഠി​നം​കു​ളം: ആ​തി​ര കൊ​ല​ക്കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. സം​ഭ​വം ന​ട​ന്ന 84 ദി​വ​സം...

നടി വിൻസി അലോഷ്യസിനെ പ്രശംസിച്ച് ഡബ്ല്യൂസിസി

0
തിരുവനന്തപുരം : ലഹരി ഉപയോഗിച്ച് സിനിമാ സെറ്റില്‍ മോശമായി പെരുമാറിയ നടൻ...

പള്ളിക്കൽ കണ്ഠാളസ്വാമിക്ഷേത്രത്തില്‍ തിരുമുമ്പിൽ വേല ഇന്നുമുതൽ

0
പള്ളിക്കല്‍ : തിരുമുമ്പിൽ വേല ഏഴാം ഉത്സവദിവസമായ വ്യാഴാഴ്ച...

ലണ്ടനിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി ; സു​വി​ശേ​ഷ​പ്ര​വ​ർ​ത്ത​ക അറസ്റ്റിൽ

0
അ​ഞ്ച​ൽ: ല​ണ്ട​നി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ല​രി​ൽ നി​ന്നാ​യി ല​ക്ഷ​ങ്ങ​ൾ ക​ബ​ളി​പ്പി​ച്ച...