Thursday, April 18, 2024 8:56 am

ജലക്ഷാമം രൂക്ഷം ; കുടിവെള്ള പ്രശ്നം പരിഹരിക്കാനാകാതെ ജല വിതരണ പദ്ധതികൾ

For full experience, Download our mobile application:
Get it on Google Play

റാന്നി : കടുത്ത ചൂടിൽ മലയോരങ്ങൾ ഉരുകുമ്പോൾ ദാഹജലത്തിനായി ജനം നെട്ടോട്ടമോടുകയാണ്. ജല വിതരണ പദ്ധതികൾക്ക് ജനങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാനാകുന്നില്ല. വെള്ളം വില കൊടുത്ത് വാങ്ങുകയാണ് ജനം. തോടുകളും കാട്ടരുവികളും വറ്റി. ഉയർന്ന പ്രദേശങ്ങളിലെ കിണറുകളിലും വെള്ളമില്ല. പമ്പാനദിയിലെ നീരൊഴുക്ക് തീർത്തും കുറഞ്ഞു. വൈദ്യുതി ഉൽപാദനത്തിന് ശേഷം കക്കാട്ടാറ്റിലൂടെ ഒഴുകിയെത്തുന്ന വെള്ളമാണ് മുക്കത്തിന് താഴെ പമ്പാനദിയിൽ ജലവിതാനം ഉയർത്തുന്നത്.

Lok Sabha Elections 2024 - Kerala

കുരുമ്പൻമൂഴി, വെച്ചൂച്ചിറ ജലവിതരണ പദ്ധതികൾ പ്രതിസന്ധിയിലാണ്. പെരുനാട്, അടിച്ചിപ്പുഴ, വടശേരിക്കര, റാന്നി മേജർ, അങ്ങാടി, ചെറുകോൽ–നാരങ്ങാനം, അയിരൂർ–കാഞ്ഞീറ്റുകര എന്നീ പദ്ധതികളിൽ‌ പമ്പിങ് നടക്കുന്നുണ്ട്. എന്നാൽ പദ്ധതി മേഖലകളിലെല്ലാം സുലഭമായി വെള്ളമെത്തിക്കാനാകുന്നില്ല. ആഴ്ചയിൽ ഒന്നും രണ്ടും ദിവസമാണ് വെള്ളമെത്തുന്നത്. വാൽവ് ഓപ്പറേറ്റർമാർ തോന്നുന്ന വിധത്തിലാണ് വെള്ളം തുറന്ന് വിടുന്നത്. ഒരേ സ്ഥലത്തേക്ക് തന്നെ ദിവസവും വെള്ളം തുറന്ന് വിടുന്നെന്ന പരാതികളാണ് ഉയരുന്നത്.

അരയാഞ്ഞിലിമണ്ണ് ജല വിതരണ പദ്ധതിയുടെ പ്രവർത്തനം നിലച്ചിട്ട് 5 വർഷത്തോളമായി. പ്രളയത്തിൽ കിണറും പമ്പ് ഹൗസും തകർന്നത് ഇതുവരെ പുനർ നിർമിക്കുകയോ ബദൽ സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ല. നീരേറ്റുകാവ് പദ്ധതിയും ഇതേ ദുരവസ്ഥയിലാണ്. സംഭരണികളിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പുകൾ തകർന്നത് മൂലം ജല വിതരണം നിലച്ചതാണ്. ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടിപിടിക്കേസിൽപ്പെട്ട യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

0
കരുമാല്ലൂർ: അടിപിടിക്കേസിൽ ഉൾപ്പെട്ട യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ആലങ്ങാട് തിരുവാല്ലൂർ...

മദ്യക്കുപ്പി റോഡുവശത്ത് പൊട്ടിച്ചിട്ടത് ചോദ്യംചെയ്തു ; പിന്നാലെ അയൽവാസിയുടെ കുത്തേറ്റ യുവാവ് അതീവ ഗുരുതരാവസ്ഥയിൽ

0
കൊല്ലം: മദ്യപിച്ചശേഷം കുപ്പികൾ റോഡുവശത്ത് പൊട്ടിച്ചിട്ടത് ചോദ്യംചെയ്ത യുവാവിന് അയൽവാസിയുടെ കുത്തേറ്റു....

ദു​ബാ​യി​ൽ മ​ഴ ശക്തമാകുന്നു ; ഇന്നും വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

0
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി. ക​ന​ത്ത...

മു​ക്ക​ത്ത് ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് അപകടം ; ബൈ​ക്ക് യാ​ത്രി​ക​ൻ മരിച്ചു

0
കോ​ഴി​ക്കോ​ട്: മു​ക്ക​ത്ത് ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം. മ​ല​പ്പു​റം ഊ​ർ​ങ്ങാ​ട്ടി​രി...