പത്തനംതിട്ട : സമഗ്ര ശിക്ഷാ കേരള പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ മെഴുവേലി പഞ്ചായത്തില്‍ നടപ്പാക്കുന്ന സേവാസ് പദ്ധതിക്ക് തുടക്കമായി. സമഗ്ര ശിക്ഷാ കേരള, പത്തനംതിട്ട ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടിയാണ് സേവാസ്. പൊതുവിദ്യാലയങ്ങളിലെ പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. സേവാസിന്റെ ഭാഗമായി വിവിധ ഏജന്‍സികളുമായി സഹകരിച്ച് സാമൂഹിക സാമ്പത്തിക സര്‍വേ നടത്തും. അതിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കുന്ന പഞ്ചവത്സര പദ്ധതിയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.
പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളുടെ അവസ്ഥാ പഠനം നടത്തി കുട്ടികളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള വിവിധ പരിശീലന പരിപാടികള്‍ അവധിക്കാലത്ത് സംഘടിപ്പിക്കും. സേവാസ് പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍ അധ്യക്ഷത വഹിച്ചു.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, മുന്‍ എംഎല്‍എ കെ.സി. രാജഗോപാലന്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.എസ്. അനീഷ് മോന്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി അശോകന്‍, സമഗ്ര ശിക്ഷ കേരളം പത്തനംതിട്ട ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ലെജു പി തോമസ്, ആറന്മുള എഇഒ ജെ. നിഷ, പ്രൊഫ ഡി. പ്രസാദ് വി. വിനോദ്, സിന്ധു ഭാസ്‌കര്‍, വി.ജി. ശ്രീലേഖ എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടനത്തിനുശേഷം പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള മികവുകളുടെ അവതരണവും നടന്നു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.