പത്തനംതിട്ട : പ്രമാടം ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു കോടി രൂപ വിനിയോഗിച്ചാണ് സ്‌കൂളിന്റെ നിര്‍മാണം. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ വിദ്യാഭ്യാസ മന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് സ്‌കൂള്‍ നിര്‍മാണത്തിനു തുക അനുവദിച്ചത്.
പ്രമാടം പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗത്തിനാണ് നിര്‍മാണ ചുമതല.
പുതിയ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ 1539 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ടു ക്ലാസ് മുറികളും ഒന്നാം നിലയില്‍ 2583 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നാലു ക്ലാസ് മുറികളും രണ്ടാം നിലയില്‍ 2583 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മീറ്റിംഗ് ഹാളും ഉള്‍പ്പെടെ ആകെ 6700 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമാണ് പുതിയതായി നിര്‍മിക്കുന്നത്. 18 മാസമാണ് നിര്‍മാണ കാലാവധി. പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്ന പ്രമാടം ഗവ. എല്‍പി സ്‌കൂളിന് സുഗമമായി പ്രവര്‍ത്തിക്കാനാകും.
ചടങ്ങില്‍ പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍. നവനീത് അധ്യക്ഷത വഹിച്ചു.
കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.എം. മോഹനന്‍ നായര്‍, രാജി സി ബാബു, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എം.ഡി. വത്സല, ശ്രീകലാ നായര്‍, നടനും തിരക്കഥാകൃത്തും സംവിധായകനും മായ കുമ്പളത്ത് പത്മകുമാര്‍, ജില്ലാ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗവും മുന്‍ ഡയറ്റ് പ്രിന്‍സിപ്പലുമായ ഡോ. ആര്‍. വിജയമോഹന്‍, രാജേഷ് എസ് വള്ളിക്കോട്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു അനില്‍, പിറ്റിഎ പ്രസിഡന്റ് എം.ടി. ഷിബു എന്നിവര്‍ സംസാരിച്ചു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.