പത്തനംതിട്ട : പ്രണയം നടിച്ച് വശികരിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ യുവാവ് അറസ്റ്റിൽ. ചിറ്റാർ മണക്കയം ചരുവിള പുളിമൂട്ടിൽ വീട്ടിൽ റിന്റു സി എസ് (25) ആണ് ആറന്മുള പോലീസിന്റെ പിടിയിലായത്. കഴിഞ്ഞമാസം ആദ്യ ആഴ്ച പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി പെൺകുട്ടിയെ ബലം പ്രയോഗിച്ച് ബലാൽസoഗത്തിന് വിധേയയാക്കുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസിന്റെ നിർദേശാനുസരണം അന്വേഷണം വ്യാപിപ്പിച്ച പോലീസ് ഇന്ന് രാവിലെ ഇയാളെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ആറന്മുള പോലീസ് ഇൻസ്‌പെക്ടർ രാഹുൽ രവീന്ദ്രന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ് ഐ മാരായ എസ് എസ് രാജീവ്, അനിരുദ്ധൻ, എസ് സി പി ഓ മാരായ പ്രദീപ്, രാജൻ, സി പി ഓ മാരായ ഗിരീഷ്, വിഷ്ണു മുരളി, മുബാറക് എന്നിവരും ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.