പ്രണയം നടിച്ച് പീഡനം : യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രണയം നടിച്ച് വശികരിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ യുവാവ് അറസ്റ്റിൽ. ചിറ്റാർ മണക്കയം ചരുവിള പുളിമൂട്ടിൽ വീട്ടിൽ റിന്റു സി എസ് (25) ആണ് ആറന്മുള പോലീസിന്റെ പിടിയിലായത്. കഴിഞ്ഞമാസം ആദ്യ ആഴ്ച പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി പെൺകുട്ടിയെ ബലം പ്രയോഗിച്ച് ബലാൽസoഗത്തിന് വിധേയയാക്കുകയായിരുന്നു.

ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസിന്റെ നിർദേശാനുസരണം അന്വേഷണം വ്യാപിപ്പിച്ച പോലീസ് ഇന്ന് രാവിലെ ഇയാളെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ആറന്മുള പോലീസ് ഇൻസ്‌പെക്ടർ രാഹുൽ രവീന്ദ്രന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ് ഐ മാരായ എസ് എസ് രാജീവ്, അനിരുദ്ധൻ, എസ് സി പി ഓ മാരായ പ്രദീപ്‌, രാജൻ, സി പി ഓ മാരായ ഗിരീഷ്, വിഷ്ണു മുരളി, മുബാറക് എന്നിവരും ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

കാറിൽ എംഡിഎംഎ കടത്തി ; യുവതിയും യുവാവും അറസ്റ്റിൽ

0
ചെർക്കള : കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. ചട്ടഞ്ചാൽ,...