വെള്ളിമാട്കുന്ന് : ഭിന്നശേഷിക്കാരനായ യുവാവിനെ പീഡിപ്പിച്ചതിന് പോലീസ് റിട്ട.മിനിസ്റ്റീരിയല്‍ ഉദ്യോഗസ്ഥന് ചേവായൂര്‍ പോലീസ് പിടിയിലായതായി സൂചന. ചെലവൂര്‍ സ്വദേശിയായ 72 കാരനെയാണ് അറസ്റ്റ് ചെയ്തതായി അറിയുന്നത്.
വീടിനു സമീപത്തുള്ള 21 കാരനായ യുവാവിനെയാണ് ഇയാള്‍ പീഡിപ്പിച്ചതായി പരാതിയുള്ളത്. ഇയാളുടെ അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാകുന്നേയുള്ളൂവെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും ചേവായൂര്‍ എസ്.ഐ അറിയിച്ചു. എന്നാല്‍, പോലീസിലെ റിട്ട.മിനിസ്റ്റീരിയല്‍ ഉദ്യോഗസ്ഥനായതിനാല്‍ വിവരങ്ങള്‍ പുറത്തുവിടാതിരിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്ന് ആക്ഷേപമുയര്‍ന്നു.