ലൈംഗികാരോപണം നേരിട്ട വൈദികർക്കെതിരെ നടപടിയെടുത്ത് കത്തോലിക്കാ സഭ തലശേരി രൂപത

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ലൈംഗികാരോപണം നേരിട്ട വൈദികർക്കെതിരെ നടപടിയെടുത്ത് കത്തോലിക്കാ സഭ തലശേരി രൂപത. സദാചാര ലംഘനം ഉണ്ടായതിൽ വിശ്വാസികളോട് തലശേരി രൂപത മാപ്പ് ചോദിച്ചു. വൈദികരായ ജോസഫ് പൂത്തോട്ടാൽ, മാത്യു മുല്ലപ്പള്ളി എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്.

ആലക്കോട് പൊട്ടൻപ്ലാവ് ഇടവക വികാരിയായിരുന്നു ഫാ ജോസഫ് പൂത്തോട്ടാൽ. ഇരുവരെയും അന്വേഷണവിധേയമായാണ് പൗരോഹിത്യ വൃത്തിയിൽ നിന്ന് മാറ്റി നിർത്തിയത്. തലശ്ശേരി രൂപത സഹായ മെത്രാനെ ഫോണിൽ വിളിച്ച് യുവതി പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.

ആരോപണം ഉയർന്ന ആദ്യഘട്ടത്തിൽ അതിരൂപത ഇത് തള്ളുകയാണ് ചെയ്തത്. എന്നാൽ മാത്യു മുല്ലപ്പള്ളിയുടേതെന്ന് ആരോപിക്കപ്പെട്ട തെറ്റ് ഏറ്റു പറയുന്ന ഓഡിയോ സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതോടെയാണ് അതിരൂപത മാപ്പ് പറഞ്ഞത്. സദാചാര ലംഘനം ഉണ്ടായതിൽ വിശ്വാസികളോട് മാപ്പ് ചോദിക്കുന്നു. സമൂഹത്തിന് മാതൃക കാട്ടേണ്ട പുരോഹിതരുടെ ഭാഗത്ത് നിന്ന് തെറ്റായ പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും രൂപത പുറത്തുവിട്ട കുറിപ്പിൽ വ്യക്തമാക്കുന്നു. വിഷയം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായതോടെയാണ് രൂപതയുടെ ഇടപെടൽ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...