പാലക്കാട്: 16-കാരിയായ കുട്ടിയുടെ മുന്‍പില്‍ ലൈംഗിക പ്രദര്‍ശനം നടത്തിയ പ്രതിക്ക് നാല് വര്‍ഷം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പുതുക്കോട് തൊന്തി ഹൗസില്‍ നിജാമുദീനാണ് (27) കേസിൽ ശിക്ഷിക്കപ്പെട്ടത്. ആലത്തൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് സന്തോഷ് കെ. വേണുവാണ് ഇയാൾക്കെതിരെ ശിക്ഷ വിധിച്ചത്. പിഴത്തുകയുടെ 50 ശതമാനം അതിജീവിതയ്ക്ക് നൽകണമെന്നും ഉത്തരവായി. പിഴ അടച്ചില്ലെങ്കില്‍ നാല് മാസം അധിക തടവ് അനുഭവിക്കണം.2024 മെയ് 11 നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. രാത്രിയില്‍ അമ്മയുടെ കൂടെ വീടിനു പുറത്തു വന്ന കുട്ടിയുടെ മുമ്പില്‍ മതിലിനു മുകളില്‍ കയറി നിന്ന് ലൈംഗിക പ്രദര്‍ശനം നടത്തി എന്നാണ് കേസ്.
വടക്കഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ കെ.പി. ബെന്നിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നൽകിയത്. സി.പി.ഒ. ദിവ്യ അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ടി.എസ്. ബിന്ദു നായര്‍ ഹാജരായി. സി.പി.ഒ. നിഷ മോള്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.