16-കാരിക്ക് മുന്നില്‍ ലൈംഗിക പ്രദര്‍ശനം ; പ്രതിക്ക് നാല് വര്‍ഷം തടവും പിഴയും വിധിച്ച് കോടതി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: 16-കാരിയായ കുട്ടിയുടെ മുന്‍പില്‍ ലൈംഗിക പ്രദര്‍ശനം നടത്തിയ പ്രതിക്ക് നാല് വര്‍ഷം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പുതുക്കോട് തൊന്തി ഹൗസില്‍ നിജാമുദീനാണ് (27) കേസിൽ ശിക്ഷിക്കപ്പെട്ടത്. ആലത്തൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് സന്തോഷ് കെ. വേണുവാണ് ഇയാൾക്കെതിരെ ശിക്ഷ വിധിച്ചത്. പിഴത്തുകയുടെ 50 ശതമാനം അതിജീവിതയ്ക്ക് നൽകണമെന്നും ഉത്തരവായി. പിഴ അടച്ചില്ലെങ്കില്‍ നാല് മാസം അധിക തടവ് അനുഭവിക്കണം.2024 മെയ് 11 നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. രാത്രിയില്‍ അമ്മയുടെ കൂടെ വീടിനു പുറത്തു വന്ന കുട്ടിയുടെ മുമ്പില്‍ മതിലിനു മുകളില്‍ കയറി നിന്ന് ലൈംഗിക പ്രദര്‍ശനം നടത്തി എന്നാണ് കേസ്.

വടക്കഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ കെ.പി. ബെന്നിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നൽകിയത്. സി.പി.ഒ. ദിവ്യ അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ടി.എസ്. ബിന്ദു നായര്‍ ഹാജരായി. സി.പി.ഒ. നിഷ മോള്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...