ബാലികയ്‌ക്കെതിരെ ഗുരുതര ലൈംഗികാതിക്രമം : 72 കാരനെ റിമാൻഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഒരുവർഷത്തോളം പലദിവസങ്ങളായി 10 വയസ്സുകാരിക്കെതിരെ ഗുരുതരമായ നിലയിൽ ലൈംഗികാതിക്രമം കാട്ടിയ 72 കാരൻ റിമാൻഡിൽ. വെച്ചൂച്ചിറ ചേത്തക്കൽ കാക്കാരിക്കൽ വീട്ടിൽ സാമൂവൽ മകൻ പൊടിയൻ എന്ന് വിളിക്കുന്ന സൈമൺ (72) ആണ് വെച്ചൂച്ചിറ പോലീസിന്റെ പിടിയിലായത്. ഇയാളുടെ വീട്ടിൽ കൊച്ചുമകളുടെ അടുക്കൽ ട്യൂഷൻ പഠിക്കാനെത്തുന്ന ബാലികയെയാണ് 2020 ൽ പലദിവസങ്ങളിൽ പീഡനത്തിന് വിധേയയാക്കിയത്.

ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ഈമാസം 23 വരെയുള്ള കാലയളവിൽ പലതവണ ലിംഗപ്രദർശനം നടത്തുകയും മറ്റും ചെയ്ത പ്രതിയെ ലൈംഗിക പീഡനത്തിനും പോക്സോ നിയമപ്രകാരവും എടുത്ത കേസിൽ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. 25 ന് ചൈൽഡ് ലൈനിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിലെ
ആശാ ഗോപാലകൃഷ്ണൻ കുട്ടിയുടെ വീട്ടിലെത്തി വിശദമായ മൊഴി രേഖപ്പെടുത്തി, തുടർന്ന് എസ് ഐ സണ്ണിക്കുട്ടി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസിന്റെ നിർദേശപ്രകാരം അന്വേഷണം ഊർജ്ജിതമാക്കുകയും പ്രതിയെ അന്നുരാത്രിതന്നെ ഇയാളുടെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. വെച്ചൂച്ചിറ പോലീസ് ഇൻസ്‌പെക്ടർ അവധിയായതിനാൽ റാന്നി ഡി വൈ എസ് പി മാത്യു ജോർജ്ജിന്റെ നിർദേശാനുസരണം പെരുമ്പെട്ടി പോലീസ് ഇൻസ്‌പെക്ടറായ ജോബിൻ ജോർജ്ജ് തുടർ
നടപടികൾ സ്വീകരിച്ചു. അന്വേഷണസംഘത്തിൽ വെച്ചൂച്ചിറ പോലീസ് ഇൻസ്‌പെക്ടർ ജർലിൻ വി സ്കറിയ, എസ് ഐ സണ്ണിക്കുട്ടി, എ എസ് ഐ സുഭാഷ്, സി പി ഒ മാരായ അലക്സ്‌, സുമിൽ, ആശ എന്നിവരാണുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...