നിവിന്‍ പോളിക്കെതിരായ ലൈംഗിക പീഡന പരാതി ; യുവതിയുടെ പേരും ചിത്രവും പുറത്തുവിട്ട യൂട്യൂബര്‍മാര്‍ക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടെ പേരും ചിത്രവും പുറത്തുവിട്ടതിന് യൂട്യൂബര്‍മാര്‍ക്കെതിരെ കേസ് എടുത്ത് പോലീസ്. 12 യൂട്യൂബര്‍മാര്‍ക്കെതിരെ എറണാകുളം ഊന്നുകല്‍ പോലീസാണ് കേസെടുത്തത്. പീഡനക്കേസില്‍ പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിക്കുന്നതും വെളിപ്പെടുത്തുന്നതും നിയമവിരുദ്ധമാണ്. യൂട്യൂബര്‍മാര്‍ നിയമം ലംഘിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് പോലീസ് നടപടി. നേര്യമംഗലം സ്വദേശിയായ യുവതിയാണ് നിവിനെതിരെ പരാതിയുമായി രംഗത്തുവന്നത്. സിനിമയില്‍ അഭിനയിക്കാമെന്ന് വാഗ്ദാനം ചെയ്ത് നിവിന്‍പോളിയും സംഘവും പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. ഇതില്‍ നിവിനടക്കം ആറ് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്ത്.നടനെതിരെ പീഡന പരാതി ഉയര്‍ന്നതോടെ യുവതിക്കെതിരെയും നിവിനെ അനുകൂലിച്ചു പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നടനെതിരെ യുവതി ഉന്നയിക്കുന്നത് വ്യാജ പരാതിയാണെന്ന് ആരോപിച്ചായിരുന്നു പ്രചാരണം. ഇത് ചൂണ്ടിക്കാട്ടിയാണ് യുവതി പോലീസിനെ സമീപിച്ചതും കേസെടുത്തതും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിജയ്‌യുടെ ടി.വി.കെ ഇനി ദൃശ്യമാധ്യമങ്ങളിലേക്കും ; പുതിയ ചാനൽ രൂപീകരണ വാർത്തകൾ തമിഴ് രാഷ്ട്രീയത്തിൽ...

0
ചെന്നൈ: വിജയ്‌യുടെ പാർട്ടിയായ ടിവികെ വാർത്താ ചാനല്‍ ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. വെട്രി...

നിപ ; രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം മരുന്നുകൾ ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് എത്തിക്കും

0
കോഴിക്കോട്: കേരളത്തിൽ നിപ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം...

പന്തളത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം ; ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം പതിവാകുന്നു

0
പന്തളം : പന്തളത്ത് സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോട്ടവും ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷവും...

സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി

0
സീതത്തോട് : സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി. ഏറെ...