ഇരിങ്ങാലക്കുട: വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂര്‍ക്കനാട് സ്വദേശി കീഴ്ത്താണി വീട്ടില്‍ അക്ഷയ് (25) അറസ്റ്റില്‍. സ്കൂളില്‍ നടന്ന കൗണ്‍സലിങ്ങില്‍ വിദ്യാര്‍ഥിനി പീഡനവിവരം അധ്യാപികയോട് പറയുകയായിരുന്നു.
ഒളിവിലായ പ്രതിയെ . ഇരിങ്ങാലക്കുട ഇന്‍സ്പെക്ടര്‍ അനീഷ് കരീമും എസ്.ഐ അനൂപും അടങ്ങുന്ന സംഘമാണ് പിടികൂടിയത്. വനിത സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറായ വിവ പ്രദീപ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ വൈശാഖ് മംഗലന്‍, ഫൈസല്‍ എന്നിവരും പ്രതിയെ പിടികൂടിയസംഘത്തില് ഉണ്ടായിരുന്നു.