തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ യുവനടിക്ക് നേരെ അതിക്രമം. തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യവേയാണ് നടിയും മോഡലുമായ യുവതിക്ക് നേരെ യുവാവിന്റെ നഗ്‌നതാ പ്രദര്‍ശനം. ചൊവ്വാഴ്ചയാണ് യുവതിക്ക് ഇയാളില്‍ നിന്ന് മോശം അനുഭവം ഉണ്ടായത്. അങ്കമാലിയില്‍ നിന്നും ബേസില്‍ കയറിയ ഇയാള്‍ മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ നടിയുടേയും മറ്റൊരു യുവതയിയുടെയും ഇടയിലാണ് ഇരുന്നത്. ബസ് എടുത്തതോടെ ഇയാള്‍ ദേഹത്ത് ഉരസാനും നഗ്‌നത പ്രദര്‍ശിപ്പിക്കാനും തുടങ്ങിയെന്ന് യുവതി പറയുന്നു.
സംഭവത്തിന്റെ വീഡിയോ പകര്‍ത്തുകയും കണ്ടക്ടറോടു പരാതിപ്പെടുകയും ചെയ്തു. കടന്നുകളയാന്‍ ശ്രമിച്ച അക്രമിയെ കണ്ടക്ടറും മറ്റു യാത്രക്കാരും ചേര്‍ന്ന് പിടികൂടി പോലീസിന ഏല്‍പിക്കുകയായിരുന്നു. ബസ് ജീവനക്കാരും മറ്റു യാത്രക്കാരും പോലീസുകാരും തന്നോട് വളരെ നന്നായി പെരുമാറിയെന്നും പരാതി കൊടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും യുവതി സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.