കൊച്ചി : മാധ്യമ സ്ഥാപനങ്ങളിൽ ഭീഷണിയുടെ സ്വരമുയർത്തുന്നത് ഫാസിസ്റ്റ് കാലത്തെയാണ് ഓർമ്മിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വാർത്തക്കെതിരെ പരാതിയുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കാമെന്നിരിക്കെ സംഘം ചേർന്ന് മാധ്യമ സ്ഥാപനത്തിൽ കടന്ന് കയറി ഗുണ്ടായിസം കാണിച്ചത് ഞെട്ടലുണ്ടാക്കുന്നതും അപലപനീയവുമാണ്. എസ്എഫ്ഐ നടപടി പുരോഗമന കേരളത്തിന് അപമാനമാണെന്നും വി ഡി സതീശൻ പറഞ്ഞു. ഏഷ്യനെറ്റ് ന്യൂസിന്‍റെ കൊച്ചി റീജിയണൽ ഓഫീസിലേക്ക് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിനെതിരെയായിരുന്നു വി ഡി സതീശന്‍റെ പ്രതികരണം.
ഇത് തന്നെയാണ് ഡൽഹിയിലും നടക്കുന്നത്. മാധ്യമ സ്ഥാപനങ്ങളിൽ ഭീഷണിയുടെ സ്വരമുയർത്തുന്നത് ഫാസിസ്റ്റ് കാലത്തെയാണ് ഓർമ്മിപ്പിക്കുന്നത്. ഒന്നിച്ച് നിന്നുകൊണ്ട് കേരളം ഇതിനെതിരെ ശബ്ദമുയർത്തണം. ഇതിനെതിരെ നിയമസഭയിലും പ്രതിപക്ഷം ശക്തമായി പ്രതികരിക്കും. എല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി റീജിയണൽ ഓഫീസിലേക്ക് അതിക്രമിച്ച് കയറി ഓഫീസ് പ്രവർത്തനം തടസപ്പെടുത്തുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത എസ്എഫ്ഐ നടപടിയെ കേരള പത്രപ്രവർത്തക യൂണിയനും ശക്തമായി അപലപിച്ചു. വാർത്തകളോട് വിയോജിപ്പോ എതിർപ്പോ വരുന്ന ഘട്ടങ്ങളിൽ മുമ്പും പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരു മാധ്യമ സ്ഥാപനത്തിന്‍റെ ഓഫീസിനുള്ളിൽ അതിക്രമിച്ചു കയറി അവിടുത്തെ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് പ്രതിഷേധമല്ല. ഗുണ്ടായിസമാണ്.
കേരളം പോലെ ജനാധിപത്യ മൂല്യങ്ങൾക്ക് വില നൽകുന്ന ഒരു നാടിന് അംഗീകരിക്കാൻ കഴിയുന്നതല്ലിത്. കുറ്റക്കാർക്കെതിരെ അടിയന്തരമായി ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് കെയുഡബ്ള്യുജെ സംസ്ഥാന പ്രസിഡൻറ് എം വി വിനീതയും ജനറൽസെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു. സംഭവത്തിൽ അപലപിച്ച് പ്രസ് ക്ലബ് ഓഫ് ഇന്ത്യയും രംഗത്തെത്തി. ഇത്തരം പ്രതികരണങ്ങൾക്ക് ജനാധിപത്യത്തിൽ സ്ഥാനമില്ല. സംഭവത്തിൽ കേരള സർക്കാർ അന്വേഷണം നടത്തണമെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.
വെളളയാഴ്ച വൈകിട്ട് ആണ് ഒരു കൂട്ടം വരുന്ന എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി ഏഷ്യാനെറ്റ് ന്യൂസ് പാലരിവട്ടത്തെ റീജിയണൽ ഓഫിസിലേക്ക് എത്തിയത്. മുദ്രാവാക്യം വിളിച്ച് എത്തിയ ഇവർ ഓഫീസിനു മുമ്പിൽ ബാനറും കെട്ടി. ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായും പറയുന്നു. അതിക്രമിച്ച് കയറി ഓഫീസിന്‍റെ പ്രവർത്തനം തടസപ്പെടുത്തിയത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് റസിഡന്‍റ് എഡിറ്റർ അഭിലാഷ് ജി നായർ നൽകിയ പരാതിയിൽ പാലാരിവട്ടം പോലീസ് കേസെടുത്തിട്ടുണ്ട്.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.