പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അപ്രത്യക്ഷമാകുകയും മരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്ത സ്ത്രീയെ ഒടുവില്‍ ജീവനോടെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പെന്‍സില്‍വാനിയ : പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അപ്രത്യക്ഷമാകുകയും മരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്ത സ്ത്രീയെ ഒടുവില്‍ ജീവനോടെ കണ്ടെത്തി. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പു അപ്രത്യക്ഷമാവുകയും നിയമപരമായി മരിച്ചതായി പ്രഖ്യാപിക്കപ്പെടുകയും ചെയ്ത പെന്‍സില്‍വാനിയയിലെ പട്രീഷ്യ കോപ്ത എന്ന സ്ത്രീയെയാണ് പ്യൂര്‍ട്ടോ റിക്കോയിലെ ഒരു നഴ്‌സിംഗ് ഹോമില്‍ ജീവനോടെ കണ്ടെത്തിയത്. സ്ത്രീയുടെ കുടുംബവും പോലീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

1992-ല്‍ ആണ് പട്രീഷ്യ കോപ്തയെ കാണാതായത്. വര്‍ഷങ്ങളായി അന്വേഷകര്‍ അവരുടെ തിരോധാനം അന്വേഷിച്ചു വരികയായിരുന്നുവെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ റോസ് ടൗണ്‍ഷിപ്പ് ഡെപ്യൂട്ടി പോലീസ് ചീഫ് ബ്രയാന്‍ കോല്‍ഹെപ്പ് പറഞ്ഞു. പിറ്റ്‌സ്ബര്‍ഗിന് വടക്കുള്ള വീട്ടില്‍ നിന്ന് കാണാതാകുന്നതിന് മുമ്പ് ഒരു വിചിത്രമായ തെരുവ് പ്രസംഗികയായാണ് കോപ്ത അറിയപ്പെട്ടിരുന്നതെന്ന് ചീഫ് പറഞ്ഞു.

കാണാതായി ഏഴ് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ 83 വയസ്സുള്ള കോപ്തയെ വടക്കന്‍ പ്യൂര്‍ട്ടോ റിക്കോയിലൂടെ അലഞ്ഞുതിരിയുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരു നഴ്‌സിംഗ് ഹോമിലേക്ക് കൊണ്ടുപോയതായും കോള്‍ഹെപ്പ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അക്കാലത്ത് തന്‍റെ ജീവിതത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കോപ്ത രഹസ്യമാക്കി വെച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കടന്നുപോകുമ്പോള്‍ ഡിമെന്‍ഷ്യ ബാധിച്ചതിനെ തുടര്‍ന്ന് കോപ്ത വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തുടങ്ങിയെന്നും കോള്‍ഹെപ്പ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തോടെ കോപ്ത തന്‍റെ ഐഡന്‍റിറ്റിയെക്കുറിച്ച്‌ നഴ്സിംഗ് ഹോമിലെ ഒരു സാമൂഹിക പ്രവര്‍ത്തകയോട് വെളിപ്പെടുത്തുകയും ഇവര്‍ പെന്‍സില്‍വാനിയയിലെ അധികാരികളെ ഇക്കാര്യം അറിയിക്കുകയുമായിരുന്നു. ഒടുവില്‍ ഡിഎന്‍എ പരിശോധനയിലൂടെ ഇത് കാണാതായ സ്ത്രീയാണെന്ന് സ്ഥിരീകരിച്ചു കോള്‍ഹെപ്പ് പറഞ്ഞു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...