കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു ; സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : എസ്എഫ്ഐ നേതാവിന് കുത്തേറ്റു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവിനാണ് കാലിന് കുത്തേറ്റത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്. കോളജ് വിദ്യാർഥിനിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ആക്രമണം. കണ്ണൂർ എസ് എൻ ജി കോളജിന് സമീപത്ത് വെച്ചാണ് ആക്രമണം. വൈഷ്ണവിനെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് വൈഷ്ണവ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് ആക്രമണം ഉണ്ടായത്.

ബൈക്കിലെത്തിയ സംഘം കോളജ് വിദ്യാർഥിനിയോടെ മോശമായി പെരുമാറിയിരുന്നു. ഇത് വൈഷ്ണവ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ സംഘം അവിടെ നിന്ന് മടങ്ങിയിരുന്നു. പിന്നാലെ ബൈക്കിൽ കൂടുതൽ പേർ എത്തി വൈഷ്ണവിനെ ആക്രമിക്കുകയായിരുന്നു. ഇതിനിടെയാണ് കത്തി ഉപയോഗിച്ച് കാലിന് കുത്തേറ്റത്. കത്തിയുടെ ഒരു ഭാഗം കാലിനുള്ളിലേക്ക് തുളച്ചു കയറിയിട്ടുണ്ട്. ഇത് പുറത്തെടുക്കാൻ ശസ്ത്രക്രിയ വേണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. ആക്രമണത്തിന് പിന്നിൽ ലഹരി മാഫിയ സംഘമാണെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...