എംഎസ്എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് പിന്നാലെ എസ്എഫ്ഐ പ്രതിഷേധം ; അക്കാദമിക് കൗണ്‍സില്‍ വോട്ടെണ്ണല്‍ നിര്‍ത്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: എസ്എഫ്ഐ പ്രതിഷേധത്തെത്തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ വോട്ടെണ്ണല്‍ നിര്‍ത്തി വെച്ചു. ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഡിപ്പാര്‍ട്ട്മെന്‍റ് പ്രതിനിധിയായി എം എസ് എഫ് സ്ഥാനാര്‍ത്ഥി 16 വോട്ടിന് വിജയിച്ചതിനു പിന്നാലെയാണ് എസ് എഫ് ഐ പ്രതിഷേധം തുടങ്ങിയത്. എസ് എഫ് ഐയുടെ ആവശ്യത്തെത്തുടര്‍ന്ന് റീ കൗണ്ടിംഗ് തുടങ്ങിയതിനു ശേഷം എംഎസ്എഫ് പ്രവര്‍ത്തകരുമായി വാക്കുതർക്കമുണ്ടായി. തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പുലര്‍ച്ചെ ഒന്നരക്ക് വോട്ടെണ്ണല്‍ നിര്‍ത്തി വെച്ചു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ ഉള്‍പ്പെടെ പുറത്തു നിന്നുള്ള നേതാക്കള്‍ വോട്ടെണ്ണല്‍ നടക്കുന്ന സെനറ്റ് ഹാളിലെത്തി സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് എം എസ് എഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് നടന്ന ആറ് അക്കാദമിക് കൗണ്‍സില്‍ സ്ഥാനങ്ങളില്‍ ഒരു സീറ്റ് കെ എസ് യു നേടിയിരുന്നു. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട രണ്ടെണ്ണമുള്‍പ്പെടെ ആറു സീറ്റുകളാണ് എസ് എഫ് ഐ നേടിയത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയുടെ പേരിലുള്ള തട്ടിപ്പിൽ മുൻ കായികവകുപ്പ് മന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മെസ്സിയുടെ പേരിലുള്ള തട്ടിപ്പിൽ മുൻ കായികവകുപ്പ് മന്ത്രിക്കെതിരെ വിമർശനം...

കാവേരി ബന്ദ് തള്ളി കർണാടക

0
ബെംഗളൂരു: തമിഴ്നാടിനു കാവേരി വെള്ളം വിട്ടുകൊടുക്കാനുള്ള കാവേരി വാട്ടർ റഗുലേഷൻ...

പ്രിയദർശിനി ബസിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണു ; പത്തൊൻപതുകാരന് ഗുരുതര പരിക്ക്

0
തിരുവനന്തപുരം: തിരുവനന്തപുരം കല്ലറ ജംഗ്ഷനില്‍ വെച്ച് കെഎസ്ആര്‍ടിസി ബസില്‍ നിന്നും...

ഇൻസ്റ്റഗ്രാമിൽ ലൈവ് പങ്കുവെച്ച ശേഷം പുഴയിൽ ചാടി ; യുവാവിന് ദാരുണാന്ത്യം

0
കൊച്ചി: കൊച്ചി മഞ്ഞുമ്മലിൽ പുഴയിൽ ചാടി യുവാവ് മരിച്ചു. കളമശ്ശേരി...