കേരള സര്‍വകലാശാലാ ആസ്ഥാനത്ത് ഗവര്‍ണര്‍ക്കെതിരേ എസ്എഫ്‌ഐ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള സര്‍വകലാശാലാ ആസ്ഥാനത്ത് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരേ പ്രതിഷേധവുമായി എസ്എഫ്ഐ. ‘ ഞങ്ങള്‍ക്ക് ആവശ്യം ചാന്‍സലറെയാണ്, ഗാന്ധിഘാതകന്‍ സവര്‍ക്കറെ അല്ല’ എന്ന ബാനറുമായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ രാവിലെത്തന്നെ സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. സര്‍വകലാശാലയുടെ ഏറ്റവും മുന്‍പിലുള്ള കവാടത്തില്‍ ബാനര്‍ കെട്ടുന്നതിനിടെ പോലീസും പ്രവര്‍ത്തകരുമായി ഉന്തും തള്ളും നടന്നു. ഭാരതാംബ ചിത്രവിവാദത്തിന്റെ തുടർച്ചയാണ് ഗവർണർക്കെതിരായ എസ്എഫ്ഐ പ്രതിഷേധം. ഇതിനിടെ ചിലര്‍ പോലീസിനെ മറികടന്ന് സര്‍വകലാശാലയ്ക്കുള്ളില്‍ ഗാന്ധിജിയുടെയും, ബി.ആര്‍ അംബേദ്കറുടെയും ചത്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. സര്‍വകലാശാലകള്‍ കാവിവത്കരിക്കാന്‍ അനുവദിക്കില്ല എന്ന മുദ്രാവാക്യം ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധം ആരംഭിച്ചത്. പതിനൊന്ന് മണിക്കുള്ള സെനറ്റ് യോഗത്തില്‍ ഗവര്‍ണര്‍ പങ്കെടുക്കാനിരിക്കെയായിരുന്നു സംഭവം. സര്‍വകലാശാല പ്രവേശന കവാടത്തില്‍ ബാനര്‍ കെട്ടാനുള്ള ശ്രമം പോലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് ചെറിയതോതിലുള്ള സംഘര്‍ഷം ഉടലെടുത്തത്. പിന്നീട് ഗവർണർ സെനറ്റ് യോഗത്തിൽ പങ്കെടുത്ത് മടങ്ങി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൈക്രോ ഫിനാൻസ് കേസ്: അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരായില്ല ; അതൃപ്തി പ്രകടമാക്കി ഹൈക്കോടതി

0
കൊച്ചി: മൈക്രോ ഫിനാൻസ് കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരാകാത്തതിൽ അതൃപ്തി...

അട്ടപ്പാടി ഭൂമിതട്ടിപ്പ് : കോൺഗ്രസിന് തിരിച്ചടിയായി ആദിവാസി കുടുംബങ്ങളുടെ കൂട്ടരാജി

0
പാലക്കാട്: അട്ടപ്പാടിയിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട ആദിവാസി ഭൂമിതട്ടിപ്പിൽ പാർട്ടിക്ക്...

മാസപ്പടി കേസ് : ഇഡി ഭീഷണിപ്പെടുത്തി ; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി...

0
കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി പി എ മുഹമ്മദ്...

കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച്...

0
പാലനാട്: ആന്ധ്രാപ്രദേശിലെ നരസാരോപേട്ടിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച...