എസ്എഫ്‌ഐ പ്രതിഷേധം ഫലം കണ്ടു ; മൗണ്ട് സിയോണ്‍ ലോ കോളജ് പ്രിന്‍സിപ്പലിനെ മാറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എസ്എഫ്‌ഐയുടെ കടുത്ത പ്രതിഷേധത്തിനൊടുവില്‍ പത്തനംതിട്ട മൗണ്ട് സിയോണ്‍ ലോ കോളജ് പ്രിന്‍സിപ്പലിനെ മാറ്റി. പ്രിന്‍സിപ്പല്‍ കെ ജി രാജനെയാണ് മാറ്റിയത്. എം ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് പ്രിന്‍സിപ്പലിനെ ഉടന്‍ മാറ്റണമെന്ന് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് നടപടി. കോളജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്താനും തീരുമാനമായിട്ടുണ്ട്. ചില വിദ്യാര്‍ത്ഥികളെ മനപൂര്‍വം ഇന്റേണല്‍ മാര്‍ക്ക് നല്‍കാതെ തോല്‍പ്പിച്ചെന്നും ചിലര്‍ക്ക് ക്ലാസില്‍ കയറിയാലും അറ്റന്‍ഡന്‍സ് നല്‍കുന്നില്ലെന്നും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെതിരെ സമരം ചെയ്തിരുന്നത്.

പ്രിന്‍സിപ്പാലിനെതിരായ പരാതികള്‍ അക്കമിട്ട് നിരത്തി എസ്എഫ്‌ഐ എം ജി സര്‍വകലാശാല സിന്‍ഡിക്കേറ്റിന് പരാതി നല്‍കിയിരുന്നു. വിഷയം അന്വേഷിക്കുന്നതിനായി ഒരു കമ്മിഷനെ എം ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് നിയോഗിച്ചിരുന്നു. ഇതിനിടെ ചില വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയേയും സമീപിക്കുന്ന സാഹചര്യമുണ്ടായി. ആറ് വിദ്യാര്‍ത്ഥികള്‍ തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അവരെ നശിപ്പിച്ച് മാത്രമേ താന്‍ പുറത്തുപോകൂ എന്നൊരു പ്രസ്താവന പ്രിന്‍സിപ്പലില്‍ നിന്നും പുറത്തുവന്നിരുന്നു. ഇത് കമ്മിഷന്‍ അംഗങ്ങള്‍ രേഖകളിലും ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പ്രിന്‍സിപ്പലിനെ ഉടന്‍ മാറ്റണമെന്ന് സിന്‍ഡിക്കേറ്റ് നിര്‍ദേശിക്കുകയും കോളജ് പ്രിന്‍സിപ്പലില്‍ നിന്ന് രാജി എഴുതി വാങ്ങുകയും ചെയ്തത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....