കാലടി സർവകലാശാലയിൽ എസ്എഫ്ഐ സമരം 25-ാം ദിവസത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വിദ്യാർഥികളുടെ സമരം 25-ാം ദിവസത്തിലേക്ക്. സർട്ടിഫിക്കറ്റ് വിതരണം പൂർത്തിയാക്കുക, അധ്യാപകരെ സമയബന്ധിതമായി നിയമിക്കുക തുടങ്ങി 18 ആവശ്യങ്ങൾ ഉന്നയിച്ചാണ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ സമരം നടത്തുന്നത്. എല്ലാ ഡിപ്പാർട്ട്മെന്റുകളിലേക്കും ഇന്ന് പ്രതിഷേധ പ്രകടനം നടത്തും. ആവശ്യങ്ങളിൽ നടപടിയില്ലെങ്കിൽ നിരാഹാര സമരം നടത്തുമെന്നും വിദ്യാർഥികൾ മുന്നറിയിപ്പ് നൽകി. വി.സി സിസ തോമസിനെ സമരക്കാർ തടഞ്ഞു.

പോലീസ് ഇടപെട്ടാണ് വിസിയെ സംരക്ഷിച്ചത്. സമരത്തിന്റെ ഭാ​ഗമായി എസ്എഫ്ഐ പ്രവർത്തകർ വിസിയുടെ ശവ സംസ്കാരം പ്രതീകമായി നടത്തി. എസ്എഫ്ഐയുടെ ശവസംസ്കര സമരം അപരിഷ്കൃതമാണെന്ന് മന്ത്രി പി.സി. വിശ്വനാഥ് പറഞ്ഞു. സിപിഎം ഈ പ്രവർത്തിയെ തള്ളിപ്പറയണം. കാരണക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. വിസിയോട് ആർക്കും വിയോജിക്കാം. ഞങ്ങളും സമരം ചെയ്യാറുണ്ടെന്നും പക്ഷേ ഇത്തരം നിന്ദ്യമായ രീതികൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....