കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ അടുത്ത രക്തസാക്ഷിയെ സൃഷ്ടിക്കാനാണ് എസ്എഫ്ഐ ശ്രമിക്കുന്നതെന്ന് കെഎസ്യു. പോലീസിനെയും ഇടതുപക്ഷ അധ്യാപക സംഘടനയേയും ഒപ്പം നിർത്തിക്കൊണ്ട് എസ്എഫ്ഐ നടത്തുന്ന അക്രമമാണ് മഹാരാജാസിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും കെഎസ്യു ജില്ല അധ്യക്ഷൻ കെ.എം. കൃഷ്ണലാൽ വ്യക്തമാക്കി.
സംഘടന പ്രവർത്തനത്തിലെ എതിരാളികളെ ആക്രമിക്കുകയും അതിന്റെ മറവിൽ രക്തസാക്ഷികളെ സൃഷ്ടിച്ച് ക്യാമ്പസിൽ നഷ്ടപ്പെട്ട സ്വാധീനം തിരിച്ച് പിടിക്കാനാണ് എസ്എഫ് ഐ ശ്രമിക്കുന്നത്. എസ്എഫ്ഐ ഇത്തവണ ഏകപക്ഷീയമായി ആക്രമണം അഴിച്ചു വിടുകയായിരുന്നു എന്നും കെഎസ്യു നേതാക്കൾ ആരോപണം ഉയർത്തുന്നു.