പോലീസിനെ ആക്രമിച്ച സിപിഎം – എസ്‌എഫ്‌ഐ നേതാക്കള്‍ക്കായി ഒത്തുത്തീര്‍പ്പിന് ശ്രമം : പ്രതിക്ഷേധം

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : കൊട്ടാരക്കര എസ്ജി കോളേജില്‍ സംഘര്‍ഷം ഉണ്ടാക്കിയ പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടെ പോലീസിനെ ആക്രമിച്ച കൗണ്‍സിലര്‍മാര്‍ ഉള്‍പ്പടെയുള്ള സിപിഎം – എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ കേസെടുക്കാതെ പോലീസ്. സിപിഎം മുന്‍ ഏരിയ സെക്രട്ടറിയും നിലവിലെ കൗണ്‍സിലറുമായ വ്യക്തി എസ്‌ഐ ദീപുവിനെ കടന്നു പിടിക്കുന്നതും തള്ളുന്നതുമുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. എസ്ജി കോളേജില്‍ എസ്‌എഫ്‌ഐയുടെ നേതൃത്വത്തില്‍ എബിവിപി പ്രവര്‍ത്തകനായ ശ്രീക്കുട്ടനെ കഴിഞ്ഞ ദിവസം ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനത്തെത്തുടര്‍ന്ന് ശ്രീക്കുട്ടനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സമയം ശ്രീക്കുട്ടനെ മര്‍ദ്ദിച്ച എസ്‌എഫ്‌ഐ നേതാക്കളും സിപിഎമ്മുകാരും ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രി പരിസരത്ത് സംഘടിച്ചെത്തി.

ഇതിനിടെ ആശുപത്രിയിലെത്തിയ പോലീസ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ മുഹമ്മദ് അലിം, വിഷ്ണു എന്നിവരെ തിരിച്ചറിയുകയും ഇവരെ അറസ്റ്റ് ചെയ്യാനും തുടങ്ങിയതോടെ സിപിഎം നഗരസഭാ കൗണ്‍സിലര്‍ ഫൈസല്‍ ബഷീര്‍, എസ്.ആര്‍ രമേശ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസിനെ തടയുകയായിരുന്നു. എന്നാല്‍ പോലീസ് അറസ്റ്റ് ചെയ്യാന്‍ വീണ്ടും ശ്രമിച്ചതോടെ പോലീസിനെതിരെ സംഘര്‍ഷം ഉണ്ടാക്കുകയും എസ്‌ഐയായ കെ.എസ് ദീപുവിന്റെ കഴുത്തില്‍ കുത്തിപ്പിടിച്ച്‌ തള്ളുകയും ചെയ്യുന്ന രംഗങ്ങളാണ് പിന്നീട് അവിടെ അരങ്ങേറിയത്. സംഘര്‍ഷത്തില്‍ എസ്‌എഫ്‌ഐ – സിപിഎം പ്രവര്‍ത്തകര്‍ എസ്‌ഐയുടെ നെയിം ബോര്‍ഡ് വലിച്ചു കീറി കളഞ്ഞതായും ആരോപണമുണ്ട്. പരിക്കേറ്റ എബിവിപി പ്രവര്‍ത്തകനെ കാണാന്‍ എത്തിയ ബിജെപി മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കരയെയും ഈ സംഘം മര്‍ദിച്ചു. എസ്‌എഫ്‌ഐക്കാര്‍ ആശുപത്രിയുടെ ഡ്രസിങ് റൂമില്‍ കയറി അകത്തു നിന്ന് കതക് പൂട്ടിയ സംഭവം വരെ ഉണ്ടായിട്ടും നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്നാണ് ആരോപണം ഉയരുന്നത്.

സംഘര്‍ഷത്തില്‍ പരിക്കേറ്റ എസ്‌ഐ ദീപു കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഒത്തു തീര്‍പ്പിനുള്ള നീക്കമാണ് നടക്കുന്നതെന്ന വിവരവും പുറത്തുവരുന്നുണ്ട്. പോലീസിന്റെ കൃത്യനിര്‍വഹണം ഉള്‍പ്പടെ തടസ്സപ്പെടുത്തി ആശുപത്രിയില്‍ സംഘര്‍ഷം സൃഷ്ടിച്ച സിപിഎം കൗണ്‍സിലര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ കേസ് എടുക്കാന്‍ മടി കാണിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്‌ ഉള്‍പ്പെടെ നടത്തുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...