ഹൈദരാബാദ്: തീയറ്ററില്‍ ചലനം സൃഷ്ടിക്കാതെ സാമന്ത ചിത്രം ശാകുന്തളം. പ്രിവ്യൂ ഷോകളില്‍ മികച്ച അഭിപ്രായം ഉണ്ടാക്കിയ ശാകുന്തളം ബോക്‌സോഫീസില്‍ കാര്യമായ ചലനം ഉണ്ടാക്കുന്നില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. വിവിധ ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം റിലീസ് ചെയ്ത് രണ്ടാം ദിവസം 1.5 കോടി രൂപ കളക്ഷന്‍ നേടിയത്. ഏപ്രില്‍ 14 ന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം 5 കോടി നേടിയിരുന്നു.
മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ എത്തിയ ‘ശാകുന്തളം’ ത്രീഡിയില്‍ ആണ് റിലീസ് ചെയ്തത്. ‘ശകുന്തള’യുടെ വീക്ഷണകോണില്‍ നിന്നുള്ളതാണ് ചിത്രം. ദേവ് മോഹനനാണ് ചിത്രത്തിലെ നായകന്‍. അല്ലു അര്‍ജുന്റെ മകള്‍ അര്‍ഹ, സച്ചിന്‍ ഖേഡേക്കര്‍, കബീര്‍ ബേദി, ഡോ. എം മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൌതമി, അദിതി ബാലന്‍, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുണ ടീം വര്‍ക്‌സിന്റെ ബാനറില്‍ നീലിമ ഗുണ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ്.