സുഡാൻ സംഘർഷം ; ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രത നിർദ്ദേശവുമായി ഹൈക്കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

സുഡാൻ: സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ ശക്തമായ പശ്ചാത്തലത്തിൽ സുഡാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി എംബസി. ഇന്ത്യക്കാരോട് വീടിനുള്ളിൽ തന്നെ തുടരാനാണ് എംബസിയുടെ നിർദ്ദേശം. സുഡാനിന്റെ തലസ്ഥാനമായ ഖാർത്തൂമിൽ സംഘർഷം രൂക്ഷമായതിന് പിന്നാലെയാണ് ഇന്ത്യൻ എംബസി പൗരൻമാർക്കായി നിർദ്ദേശം പുറത്തിറക്കിയിരിക്കുന്നത്.‘ ഇന്ത്യൻ പൗരൻമാർ ദയവായി ശാന്തരായിരിക്കുക. വെടിവയ്പ്പുകളും ഏറ്റുമുട്ടലുകളും റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ എല്ലാവരും ജാഗ്രതയൊടെ വീടുകളിൽ തന്നെ കഴിയണം.

എംബസി അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുക,’ ഖാർത്തൂമിലെ ഇന്ത്യൻ എംബസി ട്വീറ്റിലൂടെ പറഞ്ഞു. പ്രസിഡൻഷ്യൽ കൊട്ടാരം, സുഡാനിലെ ആർമി ചീഫ് ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാന്റെ വസതി, ഖാർത്തൂമിലെ അന്താരാഷ്‌ട്ര വിമാനത്താവളം എന്നിവയുടെ നിയന്ത്രണം ഏറ്റെടുത്തതായി സുഡാനിലെ പാരാമിലിട്ടറി റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് അവകാശപ്പെട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ദക്ഷിണ ഖാർത്തൂമിലെ തങ്ങളുടെ താവളം സൈന്യം ആക്രമിച്ചതായി അറിയിച്ച് റാപിഡ് സപ്പോർട്ട് ഫോഴ്സും രംഗത്തെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...