ഭക്തര്‍ക്ക് വെള്ളം പോലും കിട്ടുന്നില്ല : ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയില്‍ ഭക്തർക്ക് വെള്ളം പോലും കിട്ടാത്ത അവസ്ഥയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. ഭക്തര്‍ക്ക് വെള്ളം പോലും കിട്ടുന്നില്ല. മുഖ്യമന്ത്രി വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും ശരിയായ നിലയിൽ ക്രമീകരണം ഒരുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ നിലയിലാണോ ശബരിമല തീർത്ഥാടനം ഒരുക്കേണ്ടതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. നിലവില്‍ ശബരിമലയില്‍ ക്രമാധീതമായി തിരക്ക് വര്‍ദ്ധിച്ചിരിക്കുകയാണ്. 12 മണിക്കൂറിലധികമാണ് ഭക്തര്‍ക്ക് അയ്യപ്പ ദര്‍ശനത്തിനായി കാത്ത് നില്‍ക്കേണ്ടി വരുന്നത്.

വലിയ നടപന്തലിലും ഫ്ലൈ ഓവറിലുമാണ് ഭക്തര്‍ക്ക് മണിക്കൂറുകള്‍ ദര്‍ശനത്തിന് കാത്ത് നില്‍ക്കേണ്ടി വരുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പോലീസിനും ദേവസ്വം അധികൃതര്‍ക്കും നിര്‍ദ്ദേശവും നല്‍കിയിരുന്നു. ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ ഇതുവരെ ഒരു നടപടിയും സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടില്ലെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ ഒരു യോഗം പോലും ചേർന്നിട്ടില്ലെന്നും സതീശൻ പറഞ്ഞു. തിരക്ക് അടക്കമുള്ള കാര്യങ്ങൾ ശ്രദ്ധിക്കാൻ ആർക്കാണ് നേരം. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് നിരവധി യോഗങ്ങൾ ചേരേണ്ടതാണ്. എല്ലാ രംഗത്തും കാണുന്നതാണ് ശബരിമലയിലും കാണുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...