ശബരിമലയില്‍ ഇന്നെത്തുക ഒരുലക്ഷത്തിലധികം അയ്യപ്പഭക്തര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഒരിടവേളയ്ക്ക് ശേഷം ശബരിമലയില്‍ വീണ്ടും ഒരു ലക്ഷത്തിലധികം ഭക്തര്‍ ഇന്ന് ദര്‍ശനത്തിന് എത്തും. വെര്‍ച്ച്വല്‍ ക്യൂ വഴി 1,04,478 പേരാണ് ഇന്ന് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് പോലീസ് ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ പമ്പ മുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

അനിയന്ത്രിതമായ തിരക്ക് ഉണ്ടാവുകയാണെങ്കില്‍ മരക്കൂട്ടം മുതല്‍ ക്യു കോംപ്ലക്‌സുകള്‍ ഉപയോഗപ്പെടുത്തുന്നതും പോലീസ് പരിഗണിക്കുന്നുണ്ട്. കുട്ടികള്‍ക്കും പ്രായമേറിയവര്‍ക്കുമായി പ്രത്യേകം ക്യൂ ഏര്‍പ്പെടുത്തി. വരും ദിവസങ്ങളിലും തിരക്ക് വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപ്പന്തല്‍ മുതല്‍ പ്രത്യേക ക്യൂ സൗകര്യം ഒരുക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് മോഷ്ടിച്ച സംഭവം ; കള്ളൻ പിടിയിൽ

0
പാലക്കാട് : പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് മോഷ്ടിച്ച കേസിൽ...

പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ച സംഭവം ; അന്വേഷണത്തിന്റെ മേൽനോട്ട...

0
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച...

യു.ഡി.എഫ് സർക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കും : പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : അധികാരം ഏറ്റെടുത്ത് ഒരു മാസം പിന്നിട്ട യു.ഡി എഫ്...