കൊച്ചി : കൊച്ചിയില്‍നിന്ന് രണ്ടു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്നു കഷ്‌ണങ്ങളാക്കി പത്തനംതിട്ടയ്ക്കു സമീപം ഇലന്തൂരില്‍ കുഴിച്ചിട്ട സംഭവത്തിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ ജീവിതം അടിമുടി ദുരൂഹം. ഷാഫി ലഹരി മരുന്ന് സംഘത്തിലെ കണ്ണിയായിരുന്നുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ഥങ്ങള്‍ ഷാഫി ഉപയോഗിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ലഹരി എത്തിച്ചിരുന്നുവെന്നും സുഹൃത്ത് വെളിപ്പെടുത്തി.
പെരുമ്പാവൂര്‍ സ്വദേശിയായ ഷാഫി ഏറെക്കാലമായി എറണാകുളം സൗത്തിലായിരുന്നു താമസം. സ്വന്തം വീടില്ലാത്തതിനാല്‍ അതും വാടകയ്ക്കായിരുന്നു. എന്നാല്‍ ഷാഫിക്ക് നിരവധി വാഹനങ്ങളാണ് ഉണ്ടായിരുന്നത്. സ്കോര്‍പ്പിയോയില്‍ തുടങ്ങി ആലുവ – ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന പ്രൈവറ്റ് ബസ് വരെ സ്വന്തമായുണ്ടായിരുന്നുവെന്നാണ് സുഹൃത്ത് ബിലാല്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. മകളുടെ മക്കളുടെ പേരിലുള്ള അദീന്‍സ് എന്ന പ്രൈവറ്റ് ബസാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നത്. കേസില്‍ പിടികൂടിയ സ്കോര്‍പ്പിയോ കാറും മകളുടെ മക്കളുടെ പേരില്‍ തന്നെയായിരുന്നു. കൂടാതെ സൗത്തില്‍ ഒരു ഹോട്ടലും ഷാഫിയും കുടുംബവും ചേര്‍ന്ന് നടത്തിയിരുന്നു.
ഷാഫി ലഹരി മരുന്ന് സംഘത്തിലെ കണ്ണിയായിരുന്നുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ഥങ്ങള്‍ ഷാഫി ഉപയോഗിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ലഹരി എത്തിച്ചിരുന്നുവെന്നും സുഹൃത്ത് വെളിപ്പെടുത്തി.