അവസാനത്തെ ആഗ്രഹമായി ഷാരൂഖ് ഖാനെ കാണണം ; ആരാധികയുടെ ആശ സഫലമാക്കി താരം

For full experience, Download our mobile application:
Get it on Google Play

ലോകമെമ്പാടുമായി ലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാൻ. വെള്ളിത്തിരയിലെ മിന്നും വിജയങ്ങള്‍ ഷാരൂഖിനെ ഇന്ത്യൻ സിനിമയുടെ തന്നെ നെറുകിലെത്തിച്ചപ്പോഴും ആരാധകരോടുള്ള വിനയപൂര്‍വമുള്ള പെരുമാറ്റമാണ് ഷാരൂഖിനെ ജനങ്ങളുടെ താരമാക്കി നിലനിര്‍ത്തിയത്. ആരാധകരെ കാണാനും അവരുമായി സംസാരിക്കാനും അവരെ ചേര്‍ത്തുപിടിക്കാനും എപ്പോഴും ഓര്‍ത്തിട്ടുള്ളൊരു താരം കൂടിയാണ് ഷാരൂഖ് എന്നും പറയാം. ഇപ്പോഴിതാ ക്യാൻസര്‍ രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ആരാധികയെ, അവരുടെ അഭ്യര്‍ത്ഥന മാനിച്ച് ഷാരൂഖ് കണ്ടിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത.

എന്നാല്‍ നേരിട്ടല്ല, വീഡിയോ കോളിലൂടെയാണ് അറുപതുകാരിയായ ആരാധികയെ ഷാരൂഖ് കണ്ടത്. കൊല്‍ക്കത്ത സ്വദേശിയായ ശിവാനിക്ക് സാധ്യമായ ചികിത്സയെല്ലാം നല്‍കിക്കഴിഞ്ഞതാണ്. എന്നാല്‍ രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലാണ് നിലവിലുള്ളത്
സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് ശിവാനി മകള്‍ പ്രിയയുടെ സഹായത്തോടെ നേരത്തേ ഒരു വീഡിയോയിലൂടെ തന്‍റെ അവസാന ആഗ്രഹമായി ഷാരൂഖ് ഖാനെ കാണണമെന്ന് അഭ്യര്‍ത്ഥിച്ചത്. എങ്ങനെയാണ് പക്ഷേ ഈയൊരു കൂടിക്കാഴ്ചയ്ക്ക് അവസരം കിട്ടുകയെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും ഇവര്‍ വീഡിയോയിലൂടെ പറഞ്ഞിരുന്നു.

ഈ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. തുടര്‍ന്നാണ് ഷാരൂഖ് ഇവരെ ബന്ധപ്പെട്ടത്. വീഡിയോ കോളില്‍ താരം സംസാരിച്ചതിന്‍റെ വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ട്. നാല്‍പത് മിനുറ്റോളം ശിവാനിയുമായി സംസാരിച്ച താരം ഇവരെ ചികിത്സയ്ക്ക് വേണ്ടി സാമ്പത്തികമായി സഹായിക്കുമെന്നും കൊല്‍ക്കത്തയില്‍ വരുമ്പോള്‍ കാണുമെന്നും വാഗ്ദാനം നല്‍കി. ശിവാനിയുടെ മകള്‍ പ്രിയയുടെ വിവാഹത്തിന് വരുമെന്നും അന്ന് ശിവാനിയുടെ കൈ കൊണ്ട് തനിക്ക് മീൻ വിഭവങ്ങളുണ്ടാക്കി തരണമെന്നും താരം പറഞ്ഞുവത്രേ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...