മേപ്പാടി : വിനോദസഞ്ചാരത്തിനെത്തിയ യുവതി ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാര്‍ത്ത വേദനയോടെയാണ് കേരളം കേട്ടത്. കണ്ണൂര്‍ സ്വദേശിനി ഷഹാനയാണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഷഹാനയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൂര്‍ത്തിയായി.
ആനയുടെ ചവിട്ടേറ്റത് നെഞ്ചിലെന്ന് പ്രാഥമിക നിഗമനം. തലയുടെ പിന്‍ഭാഗത്തും ശരീരത്തിലും ഒട്ടേറെ ചതവുകള്‍ പറ്റിയതായും ആന്തരികാവയങ്ങള്‍ ഗുരുതരമായി പരിക്കേറ്റതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഷഹാനയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.