പാലക്കാട് : പാലക്കാട് മരുതറോഡ് സിപിഐ എം ലോക്കൽകമ്മിറ്റി അംഗം ഷാജഹാന്‍റെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. മരണകാരണം അമിതമായി രക്തം വാർന്നത് മൂലം. കയ്യും കാലും അറ്റുതൂങ്ങിയ നിലയിലായിരുന്നെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. കുന്നംങ്കാട് ജംഗ്ഷനില്‍ വച്ച് ഇന്നലെ രാത്രിയാണ് ഷാജഹാൻ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു.
ശബരി, അനീഷ് എന്നീ രണ്ട് പേരാണ് ഷാജഹാനെ വെട്ടിയതെന്നും ദൃക്സാക്ഷിയായ സുരേഷ് പറഞ്ഞു. തന്‍റെ മകൻ സുജീഷും അക്രമി സംഘത്തിലുണ്ടായിരുന്നുവെന്ന് സുരേഷ് പറയുന്നു. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ഗൂഢാലോചനയെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു. പ്രതികളെല്ലാം സജീവ ആർഎസ്എസ് പ്രവർത്തകരാണ്. പാലക്കാട് സംഘടിപ്പിച്ച രക്ഷാബന്ധനിലും പാലക്കാട് കൊല്ലപ്പെട്ട ശ്രീനീവാസന്‍റെ വിലാപയാത്രയിലും കൊലപാതകികൾ പങ്കെടുത്തിരുന്നു. ഇത് ഇവർ ആർഎസ്എസ് പ്രവർത്തകരാമെന്നുള്ളതിന് തെളിവാണെന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞു.