ഷാരൂഖ് ഖാന്റെ ഹിറ്റ് ചിത്രം കല്‍ ഹോ നാ ഹോ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. നവംബര്‍ 15നാണ് ചിത്രത്തിന്റെ റീ റിലീസ്. ധര്‍മ പ്രൊഡക്ഷന്‍സ് ആണ് റീ റിലീസ് തിയതി പുറത്തുവിട്ടത്. ഇരുപത്തി ഒന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം എത്തുന്ന ചിത്രം വീണ്ടും തിയേറ്ററില്‍ കാണാന്‍ ഷാരൂഖ് ഖാന്‍ ആരാധകരും ആവേശത്തോടെ കാത്തിരിക്കുകയാണ്. 2003ല്‍ റിലീസ് ചെയ്ത ചിത്രമാണ് കല്‍ ഹോ നാ ഹോ. ‘എ സ്റ്റോറി ഓഫ് എ ലൈഫ് ടൈം.. ഇന്‍ എ ഹാര്‍ട്ട് ബീറ്റ്’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം സംവിധാനം ചെയ്തത് നിഖില്‍ അദ്വാനിയാണ്. ഷാരൂഖ് ഖാനൊപ്പം പ്രീതി സിന്റയും സെയ്ഫ് അലി ഖാനും പ്രധാന വേഷത്തില്‍ എത്തി. സുഷമ സേത്ത്, റീമ ലഗൂ, ലില്ലെറ്റ് ദുബെ, ഡെല്‍നാസ് ഇറാനി തുടങ്ങിയവരും അഭിനയിച്ചു. 2003ല്‍ ഏറ്റവും കൂടുതല്‍ വാണിജ്യ വിജയം നേടിയ ചിത്രം കൂടിയാണ് ‘കല്‍ ഹോ നാ ഹോ’. കര്‍ണ്‍ ജോഹര്‍ ആയിരുന്നു ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത്. സിനിമ റീ-റിലീസിന് ഒരുങ്ങുന്ന വിവരം ധര്‍മ പ്രൊഡക്ഷന്‍സ് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ചിത്രത്തിലെ രംഗങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയ പോസ്റ്ററില്‍, ഹര്‍ പല്‍ യഹാന്‍ ജീ ഭര്‍ ജിയോ എന്നും ചേര്‍ത്തിട്ടുണ്ട്. ചിത്രത്തിലെ സോനു നിഗം പാടിയ ഹര്‍ ഘടി ബദല്‍ രഹീ ഹേ എന്ന പാട്ടിലെ വരികളാണിവ. ഇന്നും ഈ ഗാനത്തിനും വരികള്‍ക്കും ആരാധകരേറെയാണ്. മികച്ച സംഗീത സംവിധാനത്തിനും മികച്ച ഗായകനുമുള്ള ദേശീയ പുരസ്‌കാരം ചിത്രത്തിന് ലഭിച്ചിരുന്നു. മികച്ച നടി, മികച്ച സഹനടന്‍, സഹനടി, സംഗീത സംവിധാനം തുടങ്ങി എട്ട് ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും കല്‍ ഹോ ന ഹോയ്ക്ക് ലഭിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1