വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സ്കൂൾ അധ്യാപകന് 2 വർഷം തടവ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ചെന്നൈയിലെ, കെകെ നഗർ സ്വകാര്യ സ്‌കൂൾ കൊമേഴ്‌സ് വിഭാഗം അധ്യാപകനെ ചെന്നൈയിലെ പ്രത്യേക പോക്‌സോ കോടതി 2 വർഷം തടവിന് ശിക്ഷിച്ചു. ചെന്നൈ കെകെ നഗറിലെ സ്വകാര്യ സ്‌കൂളിൽ കൊമേഴ്‌സ് അധ്യാപകനായി ജോലി നോക്കുകയായിരുന്ന രാജഗോപാലൻ ക്ലാസ് മുറിയിൽ വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം നടത്തിയിരുന്നതായാണ് പരാതി. വിദ്യാർത്ഥിനികളോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും അനാവശ്യമായി ശരീരത്തിൽ സ്പർശിച്ചിരുന്നതായും കുട്ടികൾ പരാതിപ്പെട്ടിരുന്നു. തുടർന്ന് വടപളനി ഓൾ വനിതാ പോലീസ് രാജഗോപാലനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. പിന്നീട് ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങി. ചെന്നൈയിലെ പ്രത്യേക പോക്‌സോ കോടതിയിൽ ജഡ്ജി എം.രാജലക്ഷ്മി മുമ്പാകെയാണ് അധ്യാപകൻ രാജഗോപാലനെതിരായ കേസ് വാദം നടന്നത്. സംസ്ഥാനത്തിന് വേണ്ടി അഡ്വ.എസ്.അനിത ഹാജരായി. 8 വിദ്യാർത്ഥിനികൾ ഇയാൾക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു, ഇവർ കൃത്യമായ മൊഴിയും കോടതിയിൽ നൽകിയിരുന്നു. തുടർന്നാണ്, കോടതി പ്രതിയെ തടവിന് ശിക്ഷിച്ചത്. കൂടാതെ, ഇരകളായ ഓരോ വിദ്യാർത്ഥിക്കും 10,000 രൂപ വീതം 80,000 രൂപ വരെ പിഴ അടക്കണമെന്നും കോടതി വിധിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീ വിവാദ വ്യവസ്ഥകളിൽ വ്യക്തത തേടാൻ കേരളം ; കേന്ദ്രത്തിന് ഉടൻ കത്തയക്കും

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ വിവാദ വ്യവസ്ഥകളിൽ വ്യക്തത തേടാൻ കേരളം....

ഹോസ്റ്റൽ വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും ; തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് അടച്ചു

0
കൊച്ചി: തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്കിടയിൽ ഛർദിയും വയറിളക്കവും...

അമേരിക്ക- ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ ; ഔദ്യോഗികമായി സ്ഥിരീകരിച്ച് ട്രംപ്

0
വാഷിങ്ടൺ: അമേരിക്ക - ഇറാൻ സമാധാന കരാർ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച്...