ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണക്കടത്തു കേസിലെ ഇടനിലക്കാരനെന്ന് ആരോപിക്കുന്ന ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അത് തടയണമെന്നും ആവശ്യപ്പെട്ടാണ് ഹരജി. തങ്ങള്‍ക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും സൗഹൃദസംഭാഷണം പുറത്തുവിട്ടത് അതിന്റെ ഭാഗമായാണെന്നും ഹരജിയില്‍ ഇരുവരും ആരോപിച്ചു. രാഷ്ട്രീയ നേട്ടത്തിനായി കെണിയില്‍ പെടുത്തുകയായിരുന്നുവെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഒളിവില്‍ പോയ ഷാജ് കിരണും ഇബ്രാഹിമും ഇന്ന് നാട്ടില്‍ തിരിച്ചെത്തും.

സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷുമായി കൂടിക്കാഴ്ച നടത്തിയതിന്റെ വിഡിയോ തന്റെ കൈവശമുണ്ടെന്നും അത് വീ​ണ്ടെടുക്കാന്‍ തമിഴ്നാട്ടിലേക്ക് പോയതാണെന്നും ഇബ്രാഹിം അറിയിച്ചിരുന്നു. ദൃശ്യങ്ങള്‍ ലഭിച്ച ശേഷം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. എന്നാല്‍ അന്വേഷണ സംഘം ഹാജരാകാന്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇബ്രാഹിം പറഞ്ഞു. രഹസ്യമൊഴി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയതായി സ്വപ്ന ആരോപിച്ചിരുന്നു. ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയും സ്വപ്ന പുറത്തുവിട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...