തിരുവനന്തപുരം : സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് പുറത്തുവിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖയെന്ന് ഷാജ് കിരണ്‍. യഥാര്‍ഥ ക്ലിപ് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. സ്വപ്ന ശബ്ദരേഖ പുറത്തുവിട്ടതിനു പിന്നാലെയാണ് അത് എഡിറ്റ് ചെയ്തതാണെന്ന ആരോപണവുമായി ഷാജ് കിരണ്‍ രംഗത്തെത്തിയത്. ‘സ്വപ്ന പുറത്തുവിട്ട ശബ്ദരേഖയിലുള്ളത് എന്റെ ശബ്ദം തന്നെയാണ്. എന്നാല്‍ എഡിറ്റ് ചെയ്ത ശബ്ദരേഖയാണ് പുറത്തുവിട്ടത്. യഥാര്‍ഥ ശബ്ദരേഖ എന്റെ കൈവശമുണ്ട്. അത് ഞാന്‍ പുറത്തുവിടും’ -ഷാജ് പറഞ്ഞു.
ഷാജിനെ പരിചയപ്പെടുത്തിയത് ശിവശങ്കറെന്നായിരുന്നു സ്വപ്ന മാധ്യമങ്ങളോടു പറഞ്ഞത്. ഞാന്‍ പറഞ്ഞത് ശരിയാണെന്ന് തെളിയിക്കാന്‍ വേണ്ടി മാത്രമാണ് ശബ്ദരേഖ പുറത്തുവിട്ടത്. ഞാന്‍ പുറത്തുവിട്ട ശബ്ദ രേഖ ശരിയല്ലെന്ന് നിങ്ങള്‍ക്ക് പറയാനാകുമോ?. ഷാജ് കിരണ്‍ ആരാണെന്ന് നിങ്ങള്‍ കണ്ടുപിടിക്കെന്നും സ്വപ്ന മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.