വടശ്ശേരിക്കര : വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി മാനാപ്പള്ളി (58) അന്തരിച്ചു. രാത്രി പതിനൊന്നു മണിയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചുനാളായി ചികിത്സയിലായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം കഴിഞ്ഞ 20 വര്‍ഷമായി വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിന്റെയും അഞ്ചാം വാര്‍ഡിന്റെയും ജനപ്രതിനിധിയായി മാറിമാറി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വടശ്ശേരിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വടശ്ശേരിക്കര മണ്ഡലം പ്രസിഡന്റ് എന്ന പദവിയും വഹിച്ചിട്ടുണ്ട്. ഭാര്യ – ഷീലു. മക്കളില്ല.