മുംബൈ : പൊതുവികാരത്തിന്‍റെ അടിസ്ഥാനത്തിൽ വിധി പറയരുതെന്ന് പ്രസ്താവിച്ച് ശക്തി മിൽസ് കൂട്ട ബലാത്സംഗക്കേസിലെ മൂന്ന് പ്രതികളുടെ വധശിക്ഷ ബോംബെ ഹൈകോടതി റദ്ദാക്കി. ശക്തി മിൽ കൂട്ടമാനഭംഗക്കേസ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ചതാണ്.
ബലാത്സംഗത്തിന് ഇരയായയാൾ ശാരീരികമായി മാത്രമല്ല മാനസികമായും കഷ്ടപ്പെടുന്നു. അത് മനുഷ്യാവകാശ ലംഘനമാണ്. പക്ഷേ ജനരോഷം മാത്രം കണക്കിലെടുക്കാനാവില്ല. വധശിക്ഷ അപൂർവ്വമാണ്. അതൊരിക്കലും ജനരോഷത്തിന്‍റെ അടിസ്ഥാനത്തിലാകരുതെന്ന് ഹൈകോടതി ബെഞ്ച് പ്രസ്താവിച്ചു. ഇതോടെ പ്രതികൾ ശേഷിക്കുന്ന കാലം ജയിലിൽ കഴിയേണ്ടി വരും. ഇവർക്ക് പരോൾ ലഭിക്കുകയില്ലെന്നും സമൂഹവുമായി ഇടപഴകാൻ അനുവദിക്കില്ലെന്നും കോടതി വിധിച്ചു.