വീട്ടമ്മയെ പൊള്ളലേറ്റു മരിച്ചനിലയില്‍ വീടിനു സമീപമുള്ള ആറ്റില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കൂട്ടിക്കല്‍ ഇളംകോട് വീട്ടമ്മയെ പൊള്ളലേറ്റു മരിച്ചനിലയില്‍ വീടിനു സമീപമുള്ള ആറ്റില്‍ കണ്ടെത്തി.
65 കാരിയായ ലീലാമ്മയെയാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം ഇളയമകന്‍ ബിപിനാണ് ലീലാമ്മയെ കാണാനില്ലെന്ന് നാട്ടുകാരെ അറിയിക്കുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലെ ആറ്റിലെ കുഴിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. വീടിനു സമീപത്തു നിന്ന് ആറ്റിലേക്ക് ഇറങ്ങാന്‍ മുന്‍പ് വഴിയുണ്ടായിരുന്നെങ്കിലും പ്രളയത്തില്‍ അതു നശിച്ചിരുന്നു. അതുകൊണ്ടു തന്നെ എങ്ങനെ ആറ്റില്‍ എത്തിയെന്നതും ലീലാമ്മയുടെ ശരീരത്തില്‍ പൊള്ളലേറ്റത് എങ്ങനെയെന്നതും ഇനിയും വ്യക്തമായിട്ടില്ല.

ബിപിനൊപ്പമാണ് ലീലാമ്മ താമസിച്ചിരുന്നത്. മരണത്തില്‍ ദുരൂഹ നിലനില്‍ക്കുന്നതിനാല്‍ ബിപിനെ പോലീസ് ചോ​ദ്യം ചെയ്യുകയാണ്. ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച്‌ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു. ഫൊറന്‍സിക്, വിരലടയാള വിദഗ്ധര്‍ എത്തി തെളിവുകള്‍ ശേഖരിച്ചു. ബിജുവാണ് ലീലാമ്മയുടെ മറ്റൊരു മകന്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിഡി സതീശനെതിരെ രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം : വയനാട് മേപ്പാടിയിൽ തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ ദുരന്തത്തോടുള്ള...

സ്വകാര്യ ബസ് പണിമുടക്ക് ജില്ലയില്‍ പൂര്‍ണ്ണം – ബസ്സ്‌ ഉടമകളും തൊഴിലാളികളും കളക്ട്രേറ്റ് മാർച്ചും ധർണ്ണയും...

0
റാന്നി: സംസ്ഥാന സർക്കാരിന്റെ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി മൂലം കടുത്ത...

സെന്‍സസ് ഉദ്യോഗസ്ഥരെ പത്തനംതിട്ട ജില്ലാ കളക്ടര്‍ ആദരിച്ചു

0
പത്തനംതിട്ട : ജില്ലയില്‍ സെന്‍സസ് ഒന്നാംഘട്ട പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കിയ എന്യൂമറേറ്റര്‍മാരായ...

രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി ആര്‍ബിഐ

0
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി കേന്ദ്രബാങ്കായ ആര്‍ബിഐ....