പാറശ്ശാല : ഷാരോൺ രാജ് കൊലപാതകത്തിൽ പ്രതി ഗ്രീഷ്മയ്ക്ക് പരാമാവധി ശിക്ഷ നൽകണമെന്ന് നടി ഷംന കാസിം. പ്രണയം നടിച്ചുള്ള ആസൂത്രിത കൊലപാതകത്തിന് മാപ്പില്ലെന്നും ഷംന കുറിച്ചു. ഫേസ്ബുക്കിലൂടെ ആയിരുന്നു ഷംനയുടെ പ്രതികരണം. ‘പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളഞ്ഞവൾ. മരണത്തിലേക്ക് അവൻ നടന്നുപോകുമ്പോൾ അവൻ അവളെ അത്രക്കും വിശ്വസിച്ചിരുന്നിരിക്കും. ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല. പരമാവധി ശിക്ഷ നൽകണം’എന്നാണ് ഷംന കാസിം കുറിച്ചത്.
അതേസമയം പോലീസ് സ്റ്റേഷനിലെ ശുചിമുറിയിലെ ലൈസോള്‍ കുടിച്ച് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഛർദിച്ചതിനെ തുടര്‍ന്ന് മെഡിക്കൽ കോളേജ് ആശുപതിയിലേക്ക് ഗ്രീഷ്മയെ കൊണ്ടുപോയിരുന്നു. ശുചിമുറിയിൽ പോയി വന്ന ശേഷമായിരുന്നു പ്രതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഗുരുതര സ്ഥിതി അല്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ജീവന് അപകടം സംഭവിക്കുന്ന അവസ്ഥയില്ലെന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. ഇന്നലെ രാത്രി ഒന്നേകാലോടെയാണ് ഗ്രീഷ്മയെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.